അരുവിൽ നിന്നുമാണ് ഇത്തവണ വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് ഇഞ്ചപ്പള്ളി എന്ന സ്ഥലം. കാടും, തേയില തോട്ടവും അടുത്തടുത്തായി കിടക്കുകയാണ്. ഇവിടെ സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന രണ്ട് വീട്ടമ്മമാര്‍ അരുവിയില്‍ രാവിലെ എത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്. ഒരു വലിയ പാമ്പ് അരുവിയിലൂടെ ഒഴുകി ഇവര്‍ കുളിക്കാനായി വന്ന സ്ഥലത്ത് കിടക്കുന്നു. അപ്പോള്‍ തന്നെ ഒച്ചവച്ച് ആളെകൂട്ടി.

snake-master

ഉടന്‍ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ വിളിച്ച ആളുടെ ഫോണില്‍ ഉണ്ടായിരുന്ന ഫോട്ടോ കണ്ട് രാജവെമ്പാല ആണെന്ന് ഉറപ്പിച്ചു. 178-ാമത്തെ രാജവെമ്പാലയെ പിടികൂടാനുള്ള ത്രല്ലിലാണ് വാവ. അരുവിയില്‍ ചാരി നില്‍ക്കുന്ന ഉണങ്ങിയ മരത്തിന്റെ ചില്ലയ്ക്ക് അടിയില്‍ ആണ് കിടക്കുന്നത്. 16 അടിയോളം നീളമുള്ള ഉഗ്രന്‍ ഒരു രാജവെമ്പാല. ഇതിനെ പിടികൂടുന്നതും കാട്ടില്‍ തുറന്ന് വിടുന്നതുമായ സാഹസിക കാഴ്ചകള്‍ ആണ് സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡില്‍.