ന്യൂഡൽഹി: കഴിഞ്ഞമാസം വിറ്റഴിഞ്ഞ പുതിയ കാറുകളിൽ 53.3 ശതമാനവും മാരുതിയുടെ താരങ്ങൾ. വില്‌പനമാന്ദ്യത്തിൽ നിന്ന് മാരുതിയും വിപണിയും മെല്ലെ കരകയറുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കിൽ, ജനുവരിയിലെ മൊത്ത വിതരണം മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് ആകർഷക ഫിനാൻസ് സൗകര്യങ്ങൾ ലഭ്യമാക്കിയും ബി.എസ്-6 ചട്ടം പാലിക്കുന്ന കൂടുതൽ മോഡലുകൾ അവതരിപ്പിച്ചുമാണ് മാരുതി ഈ നേട്ടം കൊയ്‌തത്. ബി.എസ്-4 ചട്ടം പാലിക്കുന്ന വാഹനങ്ങളുടെ ഉത്‌പാദനം പൂർണമായി മാരുതി അവസാനിപ്പിച്ചു. ഷോറൂമുകളിൽ മൂന്നോ നാലോ ദിവസത്തേക്കുള്ള ബി.എസ്-4 വാഹനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മാരുതിയുടെ മുന്നേറ്റം
(*മൊത്ത വില്പന കണക്ക്)