lottey

പീരുമേട്: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചാലും ടിക്കറ്റിൽ ഈ ഭാഗം തെളിഞ്ഞില്ലെങ്കിൽ തുക ലഭിക്കില്ല. കട്ടപ്പനയിലാണ് ഇങ്ങനൊരു സംഭവം നടന്നത്. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ജനുവരി 20ന് നടന്ന നറുക്കെടുപ്പിൽ എസ്എ, എസ്ബി, എസ് സി, എസ്ഡി, എസ്എഫ്, എസ്ജി, എസ്എച്ച്, എസ്ജെ, എസ്കെ, എസ്എൽ, എസ്എം എന്നീ 12 സീരിയലിൽ വരുന്ന 967160 എന്ന ടിക്കറ്റിന് 100 രൂപ വീതം സമ്മാനം ലഭിച്ചിരുന്നു.

എന്നാൽ,​ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാർകോഡ് തെളിയാത്തത് മൂലം സമ്മാനം ലഭിക്കില്ലെന്നാണ് അധികൃതരുടെ ഭാഗം. ലോട്ടറി ഓഫിസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം ബാർ കോഡ് മറഞ്ഞതാകമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കട്ടപ്പന ലോട്ടറി ഓഫിസിൽ 12 ടിക്കറ്റുകളും ഹാജരാക്കി. 11 ടിക്കറ്റുകൾക്ക് സമ്മാന തുക നൽകി പക്ഷേ എസ് സി 967160 എന്ന നമ്പറിൽ വരുന്ന ടിക്കറ്റിനു സമ്മാനം നൽകാൻ കഴിയുകയില്ലെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ,​ നിയമ നടപടിക്കൊരുങ്ങുകയാണ് ഭാഗ്യക്കുറിയുടെ ഉടമസ്ഥൻ. പാമ്പനാർ റാണികോവിൽ സ്വദേശി മുരുകേശൻ വണ്ടിപ്പെരിയാറ്റിലെ ലക്കി സെന്ററിൽ നിന്നാണ് 12 ടിക്കറ്റുകളും എടുത്തത്. നമ്പർ പിശക് സംബന്ധിച്ചു ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ടിക്കറ്റ് മടക്കി നൽകിയാൽ തുക നൽകാം എന്നായിരുന്നു മറുപടി.