ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 274 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 22 റണ്‍സിനാണ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മറുപടിയില്‍ മുന്‍ ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു.
ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അർദ്ധസെഞ്ച്വറി നേടി. 57 പന്തിൽ 52 റൺസെടുത്ത അയ്യരെ ഹാമിഷ് ബെന്നറ്റാണു പുറത്താക്കിയത്. പൃഥ്വി ഷാ (19 പന്തിൽ 24), മായങ്ക് അഗർവാൾ (5 പന്തിൽ 3), ക്യാപ്റ്റൻ വിരാട് കൊഹ്ലി (25 പന്തിൽ 15), കെ.എൽ. രാഹുൽ (8 പന്തിൽ 4), കേദാർ ജാദവ് (27 പന്തിൽ 9), ഷാർദൂൽ ഠാക്കൂർ (15 പന്തിൽ 18) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.
കെ.എല്‍ രാഹുല്‍ നാലു റണ്‍സിനും കേദാര്‍ ജാദവ് ഒമ്പതു റണ്‍സിനും പുറത്തായി. ഠാക്കൂര്‍ 18 റണ്‍സെടുത്തപ്പോള്‍ ചാഹല്‍ 10 റണ്‍സെടുത്തു. ബുംറ റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. മൂന്നാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. ഹാമിഷ് ബെന്നറ്റാണ് അഗർവാളിനെ പുറത്താക്കിയത്. ആദ്യ മത്സരം കളിക്കുന്ന കൈൽ ജാമിസണിന്റെ പന്തിൽ ഷാ ബൗൾഡായി.