maoist

മാനന്തവാടി: തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് പട്ടപ്പകൽ മാവോയിസ്റ്റ് പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ കവലയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കൂടാതെ നാട്ടുകാരോട് സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന പോരാട്ടങ്ങൾ തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്ന് കവലയിലെ പോസ്റ്ററുകളിൽ പറയുന്നു. അതോടൊപ്പം കമ്പമല തൊഴിലാളികൾ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇവിടേക്ക് എത്തുന്നവരെ കായികമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും പോസ്റ്ററിലൂടെ അവർ നൽകുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തണ്ടർ ബോൾട്ടും തിരിച്ചിൽ നടത്തുകയാണ്.