ഒരു മാസമായി വാവ നന്നായിട്ട് ഒന്ന് ഉറങ്ങിയിട്ട് , എല്ലാ ദിവസവും രാവിലെ തുടങ്ങുന്ന യാത്ര, പുലരുവോളം നീളും, ഇന്നും അങ്ങനെ തന്നെ, രാവിലെ തുടങ്ങിയ യാത്ര രാത്രിയോടെ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പത്തനംതിട്ട ജില്ലയിലെ ഓതറ എന്ന സ്ഥലത്താണ്. ഒരു കൂറ്റന്‍ കരിങ്കല്‍ മതില്‍, അതിനകത്ത് നിന്ന് രണ്ട് പാമ്പുകള്‍ പുറത്ത് വരുകയും, അകത്ത് കയറുകയും ചെയ്യുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ വാവയെ വിളിച്ചത്. ഇതിനോട് ചേര്‍ന്ന് അടുത്തടുത്തായി നിരവധി വീടുകള്‍, രാത്രിയിലും കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ഉറങ്ങാതെ ഇരിക്കുകയാണ്, വാവ പാമ്പിനെ പിടികൂടുന്നത് കാണാന്‍. പക്ഷേ ഈ വലിയ മതില്‍ പൊളിക്കുക വളരെ പ്രയാസമാണ്. നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ജെ.സി.ബി കൊണ്ട് മതില്‍ പൊളിക്കാന്‍ വാവ തീരുമാനിച്ചു.

vava-suresh-cobra-snake

അര്‍ദ്ധ രാത്രിയില്‍ ജെ.സി.ബി ഉപയോഗിച്ച് കൂറ്റന്‍മതില്‍ പൊളിച്ച് തുടങ്ങി. ആദ്യം ഒരു മൂര്‍ഖന്‍ പാമ്പിനെ കിട്ടി, കുറേ നേരത്തെ ശ്രമഫലമായി ഉഗ്രൻ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. അങ്ങനെ മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍. കാണുക, ആകാംഷനിറഞ്ഞ സ്‌നേക്ക്മാസ്റ്ററിന്റെ ഈ എപ്പിസോഡ്