തിരുവനന്തപുരം: റിട്ട. ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനയായ ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റെ മൂന്നാം ത്രൈവാർഷിക സംസ്ഥാന സമ്മേളനം 15ന് തിരുവനന്തപുരത്ത് നടക്കും. . രാവിലെ 10.30 ന് എ.കെ.ജി ഹാളിൽ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.ബി.തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുൻ എം.പി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എ.ഐ.ബി.പി.എ.ആർ.സി സെക്രട്ടറി സുപ്രിത സർക്കാർ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സൗമ്യ ദത്ത വിശിഷ്ടാതിഥിയായാകും.