c-m-on-budjet
c m on budjet


തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുമ്പോൾ ബദൽനയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാനും കഴിയുന്നതാണ് പുതിയ കേരള ബഡ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മൂന്നരവർഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഉറപ്പിച്ച് കാർഷിക- വ്യവസായ -ആരോഗ്യ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിടുന്നതാണ് ബ‌‌ഡ്ജറ്റ് നിർദേശങ്ങൾ. സാമൂഹ്യ മേഖലകളിലെ വികസനം സർക്കാർ മുന്നോട്ടു കൊണ്ടു പോവുകയാണ്. വനിത-ശിശു-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള വർദ്ധിച്ച വകയിരുത്തലുകളും വയോജന ക്ഷേമത്തിനുള്ള നിർദേശങ്ങളും അതാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുള്ള നിർദേശങ്ങളും ബഡ്ജറ്റിലുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.