ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായി. വോട്ടുചെയ്യുന്നതിന് മുമ്പ് സ്ത്രീകൾ നിങ്ങളുടെ പുരുഷ സുഹൃത്തിൽ നിന്ന് ഉപദോസം തേടണമെന്ന കെജ്‌രിവാളിന്റെ ട്വീറ്റാണ് വിവാദമായത്. കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെ?ും നേതാക്കൾ രംഗത്തെത്തി.ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാൻ സ്ത്രീക്ക് കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ എന്ന് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. കെജ്‍രിവാൾ സ്ത്രീ വിരോധിയാണെന്നും സ്ത്രീകളെ അധിക്ഷേപിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചു.
आप क्या महिलाओं को इतना सक्षम नहीं समझते की वे स्वयं निर्धारित कर सके किसे वोट देना है ? #महिलाविरोधीकेजरीवाल https://t.co/fUnqt2gJZk
പിന്നീട് സ്മൃതി ഇറാനിക്ക് മറുപടിയുമായി കെജ്‍രിവാളും രംഗത്തെത്തി. ആർക്ക് വോട്ട് ചെയ്യണമെന്ന് സ്ത്രീകൾക്കറിയാമെന്നും ഇപ്പോൾ കുടുംബ വോട്ട് ആർക്കാണ് ചെയ്യേണ്ടതെന്ന് സ്ത്രീകളാണ് തീരുമാനിക്കുന്നതെന്നും കെജ്‍രിവാൾ തിരിച്ചടിച്ചു. കെജ്‍രിവാളിനെതിരെ കോൺഗ്രസും രംഗത്തെത്തി. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകൾക്ക് അറിയാമെന്നും ഇത്തരം പുരുഷാധിപത്യത്തിനെതിരെയാണ് വോട്ട് ചെയ്യേണ്ടതെന്നും ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് സുസ്മിത ദേവ് പ്രതികരിച്ചു.