അശ്വതി : വിദേശത്ത് ജോലിയ്ക്കായി പരിശ്രമിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
ഭരണി : ജീവിതപുരോഗതിക്കുള്ള സന്ദർഭം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും.
കാർത്തിക : സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. എഴുത്തുകാർക്ക് അനുകൂല സമയം. വ്യാപാര, വ്യവസായ മേഖലകളിൽ അഭിവൃദ്ധി.
രോഹിണി : കലാകാരന്മാർക്ക് അംഗീകാരവും പുരസ്കാരങ്ങളും ധനവരവും പ്രതീക്ഷിക്കാം. സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് ഉയർന്ന പദവി ലഭിക്കും.
മകയിരം : ജീവിത പുരോഗതിക്കായി കഠിനമായി പ്രയത്നിക്കും. സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് അധിക ലാഭം.
തിരുവാതിര : എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. മാതാവുമായി സ്വരചേർച്ചക്കുറവുണ്ടാകും. ദൂരെ യാത്ര ചെയ്യേണ്ടതായി വരും.
പുണർതം : കുടുംബാഭിവൃദ്ധിയുണ്ടാകും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. എഴുത്തുകാർക്ക് അനുകൂല സമയം.
പൂയം : സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പദവി ഉയർച്ചയും പ്രതീക്ഷിക്കാം.
ആയില്യം : കുടുംബാഭിവൃദ്ധിയുണ്ടാകും. തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് അനുകൂല സമയം.
മകം: ലുബ്ദ്ധമായി ചെലവഴിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് തടസം നേരിടും.
പൂരം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സമയം.
ഉത്രം: ബാങ്കിൽ ഉദ്യോഗത്തിനായി പരിശ്രമിക്കും. സദ്പ്രവൃത്തികൾ ചെയ്യും. ദാനധർമ്മങ്ങൾ ചെയ്യും.
അത്തം: ഉപരിപഠനത്തിനായി വിദേശത്ത് പോകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കും.
ചിത്തിര: പിതൃവഴിയുള്ള ഭൂസ്വത്തുക്കൾ വിൽക്കും. അറിവും സാമർത്ഥ്യവും ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ചോതി : പട്ടാളത്തിലോ പൊലീസിലോ ചേരാൻ ഉചിതമായ സമയം. വസ്തുക്കൾ സ്വന്തമാക്കും. കഠിനമായി പ്രയത്നിക്കും.
വിശാഖം: സത്യസന്ധമായി പ്രവർത്തിക്കും. കരാർ തൊഴിൽ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കും.
അനിഴം: എല്ലാ മേഖലകളിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. സർക്കാരിൽ പെൻഷൻ, മറ്റാനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും.
തൃക്കേട്ട: വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തുതീർക്കും. ധനാഭിവൃദ്ധിയുടെ സമയം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
മൂലം : സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. റിയൽ എസ്റ്റേറ്റുകാർക്ക് വേഗം തൊഴിൽ നടക്കും.
പൂരാടം : വിജയവും ധനാഭിവൃദ്ധിയും ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ഉത്രാടം : സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. സുഹൃത്തുക്കളാൽ ചില വിഷമതകൾ വരാവുന്നതാണ്.
തിരുവോണം: തൊഴിൽ അന്വേഷിക്കുന്നവർക്ക് അല്പം അകലെയുള്ള കമ്പനിയിൽ ലഭിക്കും. സന്താനങ്ങൾക്ക് അനുകൂല സമയം.
അവിട്ടം: എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും.
ചതയം: ഉപരിപഠനത്തിനായി വിദേശത്ത് പ്രവേശനം ലഭിക്കും. തൊഴിൽ തടസം വരാനിടയുണ്ട്. കുടുംബാഭിവൃദ്ധിയുണ്ടാകും.
പൂരുരുട്ടാതി: ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും ഉണ്ടാകും.
ഉതൃട്ടാതി: സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.
രേവതി: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും.