
ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന ബ്രോക്കോളി ശരീരഭാരം കുറയ്ക്കാനും വിളർച്ച അകറ്റാനും അസ്ഥികളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ഉപയോഗിച്ച് തയാറാക്കുന്ന സൂപ്പിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. നാരുകൾ, പ്രോട്ടീൻ, വിറ്രാമിൻ ഇ, ബി6, കോപ്പർ, പൊട്ടാസ്യം, കാൽസ്യം എന്നിവയാണ് ബ്രോക്കോളിയെ സമ്പന്നമാക്കുന്നത്. 100 ഗ്രാം ബ്രോക്കോളി ചേർത്ത് തയാറാക്കുന്ന സൂപ്പിൽ 47 ഗ്രാം കാൽസ്യത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും ബലക്ഷയം ഇല്ലാതാക്കും. ഒപ്പം പല്ലുകൾക്കും ആരോഗ്യം നൽകും.ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും ബ്രോക്കോളി സൂപ്പ് കഴിച്ചാൽ കാഴ്ചശക്തി മെച്ചപ്പെടും. അമിനോ ആസിഡുകളും മിനറലുകളും ഉള്ളതിനാൽ ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും ലഭിക്കും. തുമ്മൽ, ചുമ, അലർജി എന്നിവയും ബ്രോക്കോളി സൂപ്പ് കഴിച്ച് പരിഹരിക്കാം. ചീത്ത കൊളസ്ട്രോൾ നില താഴ്ത്തി നല്ല കൊളസ്ട്രോൾ നില ഉയർത്തും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒരു നേരം ബ്രോക്കോളി സൂപ്പ് കഴിക്കുക.