മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ജീവിതത്തിന് വഴിത്തിരിവ്. പുതിയ കർമ്മമേഖല.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അർപ്പണ മനോഭാവം. സുതാര്യതയുള്ള പ്രവർത്തനം. പുതിയ തൊഴിൽ അവസരങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അർഹതയ്ക്ക് അംഗീകാരം. ആത്മസംതൃപ്തി. പരിമിതികൾക്കനുസരിച്ച് ജീവിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മനസമാധാനത്തിന് അവസരം. സ്വതന്ത്ര ചിന്തകൾ. പുതിയ ആശയങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മക്കളുടെ സമീപനത്തിൽ ആശ്വാസം. വ്യക്തി താത്പര്യം സംരക്ഷിക്കും. അപാകതകൾ പരിഹരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സ്വന്തകർമ്മപഥങ്ങൾ. വ്യവസായം പുനരാരംഭിക്കും. ആശയങ്ങൾ യാഥാർത്ഥ്യമാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അധികാര പരിധി വർദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. പ്രവർത്തനങ്ങളിൽ ശോഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നഷ്ടപ്പെട്ടവ തിരിച്ചുകിട്ടും. സാഹചര്യങ്ങളെ തരണം ചെയ്യും. ആശ്വാസം അനുഭവപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യങ്ങൾ സഫലമാകും. ജനപ്രീതി കൈവരും പ്രവർത്തനങ്ങളിൽ സജീവം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വ്യക്തി വിദ്വേഷം ഒഴിവാക്കും. ബൃഹദ് സംരംഭങ്ങൾ. പുനസമാഗമം ഉണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. സഹപ്രവർത്തകരുടെ സഹകരണം. അപാകതകൾ പരിഹരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉപരിപഠനത്തിന് അവസരം. വിദ്യകൾ പ്രാവർത്തികമാക്കും. തൊഴിലിൽ പുരോഗതി.