ബംഗളൂരു: തലയെടുപ്പും, ഗർജ്ജനവും കൊണ്ട് ജീവജാലങ്ങളെ വിരട്ടി നിർത്തുന്ന കടുവയെ പൊതുവെ കൂട്ടമായി അധികം കാണാറില്ല. ആരുവന്നാലും ഒറ്റയ്ക്ക് നേരിടാനുള്ള ചങ്കൂറ്റവും അവയ്ക്കുണ്ട്. കേരള കൗമുദി ഫോട്ടോഗ്രാഫർ റോഹിത് പകർത്തിയ കർണ്ണാടകയിലെ കബനി വനത്തിലൂടെ കൂട്ടമായി നടന്ന് പോകുന്ന കടുവകളുടെ അപൂർവ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം...