yoga-beauty

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും യോഗ പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാൽ യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയത്തിനും പ്രധാന്യമുണ്ട്. രാ​വി​ലെ​യാ​ണ് ​യോ​ഗ​ ​പ​രി​ശീ​ലി​ക്കാ​ൻ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യം.​ ​പു​ല​ർ​ച്ചെ​ മൂന്നു​ ​മ​ണി​ ​മു​ത​ൽ​ ​രാ​വി​ലെ​ 8.30​ ​വ​രെ​യാ​ണ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യ​മാ​യി​ ​യോ​ഗാ​ ​വി​ദ​ഗ്ദ​ർ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ ​യോ​ഗ​ ​പ​രി​ശീ​ലി​ക്കാ​ൻ​ ​സ​മ​യം​ ​ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​യോ​ഗ​ ​ചെ​യ്യാ​വു​ന്ന​താ​ണ്.​ ​വൈ​കീ​ട്ട് 5​ ​മ​ണി​ ​മു​ത​ൽ​ ​രാ​ത്രി​ 8​ ​മ​ണി​ ​വ​രെ​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​ഏ​ർ​പ്പെ​ടാം.


വെ​റും​ ​വ​യ​റ്റി​ൽ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ഉ​ട​നെ​ ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ള​ത​ല്ല.​ ​യോ​ഗ​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​പ്ര​ധാ​ന​ ​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞ് ​കു​റ​ഞ്ഞ​ത് 3​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ആ​വ​ശ്യ​മാ​ണ്.​ ​ല​ഘു​ഭ​ക്ഷ​ണ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​ഒ​രു​ങ്ങു​ന്ന​തെ​ങ്കി​ൽ​ ​ക​ഴി​ച്ച​തി​നു​ ​ശേ​ഷം​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ഇ​ട​വേ​ള​ ​അ​നി​വാ​ര്യ​മാ​ണ്.​ ​വി​വി​ധ​ ​പാ​നീ​യ​ങ്ങ​ൾ​ ​ക​ഴി​ച്ച​തി​നു​ ​ശേ​ഷം​ ​യോ​ഗ​ ​ചെ​യ്യു​ന്ന​തി​ലു​മു​ണ്ട് ​നി​ഷ്‌​ട​‌​ക​ൾ.​ ​വെ​ള്ളം​ ​മാ​ത്രം​ ​കു​ടി​ക്കു​ന്നെ​ങ്കി​ൽ​ ​അ​തി​നു​ ​ശേ​ഷം​ പത്തു ​മി​നി​റ്റ് ​ക​ഴി​ഞ്ഞ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങാം.​ ​അ​തേ​സ​മ​യം​ ​കാ​പ്പി​യോ​ ​ചാ​യ​യോ​ ​കു​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​യോ​ഗ​ ​ആ​രം​ഭി​ക്കാ​ൻ​ ​അ​ര​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​കാ​ത്തി​രി​ക്ക​ണം.


യോ​ഗ​ ​എ​ന്നാ​ൽ​ ​പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യു​ള്ള​ ​ജീ​വി​ത​ച​ര്യ​യാ​യ​തി​നാ​ൽ​ ​ഇ​ത് ​ചെ​യ്യു​ന്നി​ട​ത്ത് ​ധാ​രാ​ളം​ ​വാ​യു​വും​ ​വെ​ളി​ച്ച​വും​ ​ക​ട​ന്നു​വ​രേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​വാ​യു​സ​ഞ്ചാ​രം​ ​ധാ​രാ​ള​മാ​യി​ ​ഉ​ണ്ടാ​കാ​ൻ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​ ​മു​റി​യു​ടെ​ ​ജ​ന​ലു​ക​ളും​ ​വാ​തി​ലു​ക​ളും​ ​തു​റ​ന്നി​ടാം.


സ്ത്രീ​ക​ൾ​ ​ആ​ർ​ത്ത​വ​സ​മ​യ​ത്ത് ​യോ​ഗ​ ​പ​രി​ശീ​ലി​ക്കാ​തി​രി​ക്കു​ക​യാ​ണ് ​ന​ല്ല​ത്.​ ​ഗ​ർ​ഭി​ണി​ക​ൾ​ ​ഡോ​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മാ​ത്ര​മേ​ ​യോ​ഗ​ ​ചെ​യ്യാ​വൂ.​ ​ഗ​ർ​ഭി​ണി​ക​ൾ​ക്ക് ​തീ​ർ​ത്തും​ ​ല​ളി​ത​മാ​യ​ ​യോ​ഗാ​സ​ന​ങ്ങ​ൾ​ ​പ​രി​ശീ​ലി​ക്കാം.​ ​ഏ​തെ​ങ്കി​ലും​ ​വി​ധ​ത്തി​ലു​ള്ള​ ​രോ​ഗ​ങ്ങ​ൾ​ ​ഉ​ള്ള​വ​ർ​ ​വി​ദ​ഗ്ധോ​പ​ദേ​ശം​ ​തേ​ടി​യ​തി​നു​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​അ​വ​രു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള​ ​യോ​ഗാ​സ​ന​ങ്ങ​ൾ​ ​ചെ​യ്യാ​വൂ.​ ​പ​നി​യോ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​അ​ണു​ബാ​ധ​യോ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​ത് ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​ഒ​ഴി​വാ​ക്കാം.​ ​അ​സു​ഖം​ ​പൂ​ർ​ണ​മാ​യും​ ​സു​ഖ​പ്പെ​ട്ട​തി​നു​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​യോ​ഗ​ ​തു​ട​രാ​വൂ.​ ​യോ​ഗ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​യ​ഞ്ഞ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ത​റ​യി​ലെ​പ്പോ​ഴും​ ​യോ​ഗ​ ​മാ​റ്റ് ​വി​രി​ച്ച​ ​ശേ​ഷം​ ​മാ​ത്രം​ ​യോ​ഗ​ ​അ​ഭ്യ​സി​ക്കു​ക.