തിരുവനന്തപുരം: ബഡ്‌ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചതിനെ ന്യായീകരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. വൻ​കി​ട പ​ദ്ധ​തി​കൾ പ്ര​ഖ്യാ​പി​ക്കാ​തെ​യും നി​ല​വി​ലു​ള്ള പ​ദ്ധ​തി​കൾ​ക്ക് തു​ക വ​ക​യി​രു​ത്താ​തെ​യും ത​ല​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് രാ​ഷ്ട്രീ​യ ​ഭേദമന്യേ ഉയരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ശ​ക്ത​മാ​യ ജ​ന​വി​കാ​രം ഉ​യർ​ന്ന​പ്പോ​ഴാ​ണ് ജി​ല്ല​യി​ലെ മ​ന്ത്രി​യായ കടകംപള്ളിയും സി.പി.​എ​മ്മും ദുർ​ബ​ല വാ​ദ​മു​ഖ​ങ്ങ​ളു​യർ​ത്തി രം​ഗ​ത്തെത്തിയിരിക്കുന്നത്. ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​വ​ശ്യ​മി​ല്ലെന്ന സി.​പി.​എം ജി​ല്ലാനേ​തൃ​ത്വ​ത്തി​ന്റെ അ​ഭി​പ്രാ​യ​മാ​ണോ ജി​ല്ല​യി​ലെ എൽ​.ഡി​.എ​ഫ് എം.​എൽ.​എ​മാർ​ക്കെ​ന്ന​റി​യാൻ ജ​ന​ങ്ങൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. ആ​യി​രം ദി​ന​ങ്ങൾ​കൊ​ണ്ട് പൂർ​ത്തി​യാ​ക്കേ​ണ്ട വി​ഴിഞ്ഞം പ​ദ്ധ​തി സർ​ക്കാ​രി​ന് ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാണ് അ​നി​ശ്ചി​ത​മാ​യി നീ​ളുന്നത്. കര​മ​ന - ​ക​ളി​യി​ക്കാ​വി​ള പാ​ത​യു​ടെ ഒ​ന്നാം​ഘ​ട്ടം ഒ​രു​വർ​ഷം​കൊ​ണ്ട് യു​.ഡി​.എ​ഫ് സർ​ക്കാർ പൂർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം​ഘ​ട്ടം നാ​ലു വർ​ഷ​ക്കാ​ലമായിട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല. ബാ​ല​രാ​മ​പു​രം മു​തൽ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള മൂ​ന്നാം ഘ​ട്ട​ത്തി​നു​ള്ള തു​ക വ​ക​യി​രു​ത്തു​ക​യോ അ​ലൈൻ​മെന്റ് നി​ശ്ച​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സ്മാർ​ട്ട് സി​റ്റി, ലൈ​റ്റ് മെ​ട്രോ, ആ​റ്റു​കാൽ ടൗൺ​ഷി​പ്പ്, ടെ​ക്‌നോ​പാർ​ക്ക് വി​ക​സ​നം എ​ന്നി​വ​യ്‌ക്കൊ​ന്നും ബഡ്‌​ജ​റ്റിൽ തു​ക വകയിരുത്തിയിട്ടില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.