delhi-

ന്യൂഡൽഹി: ഡൽഹിയിലെ കോളേജ് കാമ്പസിൽ വിദ്യാർത്ഥികനികൾക്ക് നേരെ കൂട്ട് ലൈംഗികാതിക്രമം നടന്നതായി പരാതി. ഗാർഗി കോളേജിലാണ് വിദ്യാർത്ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെൺകുട്ടികൾക്ക് നേരെ അശ്ലീലപ്രദർശനം നടത്തുകയും ചെയ്തത്. ഫെബ്രുവരി ആറിന് കോളേജിലെ വാർഷികാഘോ, പരിപാടികൾക്കിടെയാണ് സംഭവം..

പെൺകുട്ടികൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാമ് സംഭവം പുറത്തറിയുന്നത്. കാമ്പസിനകത്തേക്ക് അതിക്രമിച്ച്‌ കയറിയവർ പെൺകുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാർത്ഥിനികൾ പറയുന്നു. ചിലർ എന്റെ പിൻഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തൻ മാറിടത്തിലും. ഇതിനിടെ ഒരാൾ അയാളുടെ ലൈംഗികാവയവം തന്റെ ദേഹത്ത് ഉരസി. എന്റെ കൂട്ടുകാരിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. എന്റെ കണ്ണുകളിൽ നിന്ന് ഇപ്പോഴും കണ്ണീർ പൊഴിയുകയാണ്' ഒരു പെൺകുട്ടി ട്വിറ്ററിൽ കുറിച്ചു.

Students breaking the college gate and entering in the college #gargicollege pic.twitter.com/fUL4fFGzA0

— The Students' Press (@studentspress_) February 9, 2020

വാർഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങൾക്കിടയാക്കിയതെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഐ.ഡി കാർഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലർ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതിൽ ചാടിയും കോളജിൽപ്രവേശിച്ചെന്നും ഇവർ പറഞ്ഞു. യുവാക്കൾ കൂട്ടത്തോടെ കോളജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാർത്ഥിനികൾ പങ്കുവച്ചിട്ടുണ്ട്.. അതേസമയം ഡൽഹിയിൽ സി..എ..എ അനുകൂല പരിപാടിക്കെത്തിയവരാണ് കാമ്പസിൽ അതിക്രമിച്ച് കയറിയതെന്നും ഇവർ മദ്യപിച്ചിരുന്നതായും ചില വിദ്യാർത്ഥിനികൾ ആരോപിച്ചു.

Mayhem happened at #GargiCollege today and literally no one is talking about it. Our girls were assaulted by drunk men. Amplify, take it to right channels please. @richa_singh @iamrana @abhisar_sharma @aaqibrk @hussainhaidry @tanwer_m pic.twitter.com/XXyDaVGVeQ

— Saumya Kulshreshtha (@Saumyakul) February 8, 2020


സംഭവത്തിൽ കോളേജ് അധികൃതർ ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. കോളേജിലെ പരിപാടിയിൽ ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ആൺകുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നുവെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. സുരക്ഷയ്ക്കായി ജീവനക്കാരെയും പോലീസിനെയും കമാൻഡോകളെയും വിന്യസിച്ചിരുന്നു. കാമ്പസിലെ ഒരു ഭാഗം പൂർണമായും പെൺകുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. എന്നാൽ അതിന് പുറത്തുകടന്നത് അവരുടെ ഇഷ്ടപ്രകാരമായിരിക്കാമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ നടപടിയെടുത്തില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് വിദ്യാർത്ഥിനികളുടെ തീരുമാനം..

Experienced one of the most toxic crowds in my life yesterday at Gargi college. Never in my life have I ever seen an administration this screwed up to just allow a truck full of middle aged men inside the campus. #reverie #gargicollege

— Waah Modi Ji Waah (@mojitoandfrappe) February 7, 2020