kariko

കോട്ടയം : സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പെരുവ കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. ഇന്നലെ രാവിലെ 7.30 ന് പള്ളിക്ക് മുന്നിൽ ഓർത്തഡോക്‌സ് വിഭാഗം എത്തി. താഴിട്ട് പൂട്ടിയിരുന്ന ഗേറ്റ് പൊളിച്ച് പൊലീസ് അകമ്പടിയിലാണ് ഓ‌ർത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളിൽ പ്രവേശിച്ചത്. ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ എത്തിയാൽ തടയാൻ തയ്യാറായി യാക്കോബായ വിഭാഗം നിന്നിരുന്നു. പൊലീസ് നടത്തിയ അനുനയശ്രമങ്ങൾക്കൊടുവിൽ സംഘർഷമൊഴിവായി. ആദ്യം യാക്കോബായ വിഭാഗവും പിന്നീട് ഓർത്തഡോക്‌സ് വിഭാഗവും കുർബാന നടത്തി. 128 വർഷം പഴക്കമുള്ള പള്ളിയിൽ 130 ഓളം ഇടവക അംഗങ്ങളാണുള്ളത്. ഇതിൽ ആറു കുടുംബങ്ങളാണ് ഓ‌ർത്തഡോക്‌സ് വിഭാഗത്തിൽ നിന്നുള്ളവർ. എസ്.പി പി.കെ. മധുവിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.