തിരുവനന്തപുരം : കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയാപേഴ്സൺസ് യൂണിയന്റെ ജില്ലാസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. എം.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ, എം. വിൻസന്റ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, മാദ്ധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ, ബിജു ചന്ദ്രശേഖർ, സുനിൽ, ഷെറീഫ് എം, ജോർജ്, വി.ജെ. ജോസഫ്, അഡ്വ ആർ.എസ്. വിജയമോഹൻ, ജി. മാഹീൻ അബുബക്കർ, ഗോവിന്ദ് ആർ. തമ്പി, മനു ഭരത്, വി. സെയ്ദ്, ടി.പി. ആനന്ദൻ, പ്രേംചന്ദ്, സെയ്ഫുദീൻ ഹാജി, കരമന ജയൻ, അനിൽ സംസ്കാര, നിഖിൽ പ്രദീപ്, ചന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മാദ്ധ്യമസെമിനാർ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.