സിഡ്നി: ആസ്ട്രേലിയയെ വിഴുങ്ങിയ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങി. മത്സരത്തിൽ പോണ്ടിംഗ് ഇലവൻ ഗിൽക്രിസ്റ്ര് ഇലവനെ 1 റൺസിന് കീഴടക്കി.
ഇന്നിംഗ്സ് ബ്രേക്കിനിടെ ആസ്ട്രേലിയൻ വനിതാ ടീമിനെതിരെ ഒരോവർ ബാറ്റ് ചെയ്യാൻ സാക്ഷാൽ സച്ചിൻ ടെനഡുൽക്കറും ക്രീസിലെത്തി. ആസ്ട്രേലിയൻ സെൻസേഷൻ എല്ലിസ് പെറി ട്വിറ്രറിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് സച്ചിൻ ബാറ്ര് ചെയ്യാനെത്തിയത്. അഞ്ചര വർഷത്തിന് ശേഷം ക്രീസിലെത്തി നേരിട്ട ആദ്യ പന്തിൽ തന്നെ ഫോർ നേടി സച്ചിൻ ആരാധകരുടെ ആവേശം വാനോളമുയർത്തി. തോളിലെ പരിക്ക് കാരണം ബാറ്രെടുക്കരുതെന്ന് ഡോക്ടറുടെ കർശന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ സച്ചിൻ ചിരിറ്രി മത്സരത്തിനായി പാഡണിയുകയായിരുന്നു.
ഗാലറിയിലും ടിവിയിലും കളികണ്ടവരെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന പ്രകടനമായിരുന്നു മുൻകാല സൂപ്പർ താരങ്ങൾ കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ 104 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് പത്തോവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഷെയ്ൻ വാട്സൺ (9 പന്തിൽ 30), ഗിൽക്രിസ്റ്ര് (11 പന്തിൽ 17), ആൻഡ്രൂ സൈമണ്ട്സ് (13 പന്തിൽ 29) എന്നിവർ ഗിൽക്രിസ്റ്ര് ഇലവന്റെ ബാറ്രിംഗിൽ തിളങ്ങി. പോണ്ടിംഗ് ഇലവനായി ബ്രെറ്ര് ലീ രണ്ട് വിക്കറ്ര് വീഴ്ത്തി.നേരത്തേ ബ്രയൻ ലാറയുടേയും (11പനന്തിൽ 30), പോണ്ടിംഗിന്റെയും (14 പന്തിൽ 26),ഹെയ്ഡന്റെയും (14 പന്തിൽ 16) ബാറ്രിംഗാണ് പോണ്ടിംഗ് ഇലവന് മികച്ച ടോട്ടൽ സമ്മാനിച്ചത്. യുവരാജ്, വാൽഷ്, സൈമണ്ട്സ് എന്നിവർ ഓരോവിക്കറ്ര് വീതം വീഴ്ത്തി. 7.7 മില്യൺ ഡോളർ (ഏകദേശം 55 കോടിയോളം രൂപ)