ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും പോളിംഗ് കണക്കുകൾ പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആം ആദ്മി പാർട്ടി രംഗത്ത്. സാധാരണഗതിയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം വോട്ടിംഗ് ശതമാനം പുറത്തുവിടുമ്പോഴാണ് കമ്മിഷന്റെ അസാധാരണ നടപടി. പോളിംഗ് പൂർത്തിയായി മണിക്കൂറുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് കണക്ക് പുറത്തുവിടുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.
പോളിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹതയാരോപിച്ച് എ..എ..പി നേതാവ് സഞ്ജയ് സിംഗും രംഗത്തെത്തി. ചില ഉള്ളുകളികൾ നടക്കുന്നുണ്ടെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം ഡൽഹിയിൽ ചിലയിടത്ത് പോളിംഗ് ഓഫീസർമാർ മെഷീനുകൾ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് ഇന്നലെ രാത്രി ആരോപിച്ചിരുന്നു. സീൽ ചെയ്ത വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിലേക്കയക്കാതെ ചിലയിടങ്ങളിൽ പോളിംഗ് ഓഫീസർമാർ കൈവശം വച്ചിരിക്കുന്നുവെന്നായിരുന്നു സഞ്ജയ് സിംഗ് പറഞ്ഞത്.
ബാബർപൂർ നിയോജകമണ്ഡലത്തിലെ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് നാട്ടുകാർ ഇവിഎം പിടിച്ചെടുത്തത് എങ്ങനെയെന്നും സഞ്ജയ് സിംഗ് ചോദിച്ചു.. അതിന്റെ വീഡിയോയും അദ്ദേഹം പപങ്കുവച്ചു..കമ്മീഷന്റെ നടപടി ബിജെപിയെ സഹായിക്കാനാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.
വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഡൽഹിയിൽ ആംആദ്മി സർക്കാരിന് തകപ്പൻ വിജയമാണ് പ്രവചിച്ചത്..എന്നാൽ തുരഞ്ഞെടുപ്പ് ഫലം ബി..ജെ..പി ഏതെങ്കിലും നിലയിൽ അട്ടിമറിക്കുമോയെന്ന ആശങ്കയിലാണ് പാർട്ടി.