police-

കൊച്ചി: ഗുരുതരമായ പൊള്ളലേറ്റ വിദ്യാർത്ഥികളഉമായി കോയമ്പത്തൂരിലേക്ക് പോകുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്ന നിർദ്ദേശവുമായി കേരള പൊലീസ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയൊരുക്കണമെന്ന അഭ്യർത്ഥനയുമായാണ് കേരളാ പൊലീസ് രംഗത്തുവന്നിരിക്കുന്നത്.

പൊതുജനങ്ങളോടുള്ള അഭ്യർത്ഥന എന്ന നിലയിലാണ് കേരള പൊലീസിന്റെ നിർദ്ദേശം. ആംബലുൻസുകൾ വൈകിട് വൈകീട്ട് 5: 30ന് പുറപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ വിദ്യാർത്ഥികളെ കോയമ്പത്തൂരിലെത്തിച്ചാൽ മാത്രമേ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാവൂ. ദേശീയ പാതയിലൂടെയാണ് വാഹനം കടന്നുപോവുക. ഇടയിൽ തടസം ഉണ്ടാകാതിരിക്കുന്നതിനാണ് പൊലീസിന്റെ നിർദ്ദേശം.

കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളുടെ നമ്പർ ഇതാണ്: KL 41 P 5798, KL 05 AG 7478