മഹോബ: സംസ്ഥാന സർക്കാർ പശുക്കൾക്ക് നൽകുന്ന കാലിത്തീറ്റ മതിയാകുന്നില്ല. പാവം മൃഗങ്ങൾക്ക് വയറുനിറയ്ക്കാൻ യു.പിയിൽ 'ഭക്ഷണ ബാങ്ക്' (റൊട്ടി ബാങ്ക്) ആരംഭിച്ച് സംഘടന.
നഗരത്തിലെ പത്തിടങ്ങളിൽ സ്ഥാപിച്ച കേന്ദ്രങ്ങൾ വഴി ഭക്ഷണവും ചപ്പാത്തിയുമൊക്കെ ശേഖരിച്ച് പശുക്കൾക്ക് നൽകാനാണ് സർവധർമ ഭോജൻ സംഘടനയുടെ തീരുമാനം.
'കളക്ഷൻ കേന്ദ്രങ്ങളിൽ ജനങ്ങൾ വീട്ടിൽ ബാക്കിവരുന്ന ഭക്ഷണം എത്തിക്കുന്നുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളാകണം. "- സർവധർമ ഭോജൻ മേധാവി ബബ്‌ല പറഞ്ഞു.
'മനുഷ്യരെപോലെ പശുക്കൾക്കും മറ്റു ജന്തുക്കൾക്കും ഭക്ഷണം ആവശ്യമുണ്ട്. മനുഷ്യരെ ശ്രദ്ധിക്കാൻ ആളുണ്ട്. എന്നാൽ പശുക്കൾക്ക് ആരുമില്ല. റോഡ് സൈഡിൽ കിടക്കുന്ന പോളിത്തീന്‍ ബാഗുകൾ പശുക്കൾ തിന്നുന്നത് പതിവായി കാണാറുണ്ട്. അതുകൊണ്ടാണ് അവർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചത്.'- മറ്റൊരു സംഘാടകൻ പറഞ്ഞു.