hariyana

കൊല്ലം: പത്താമത് ദേശീയ സീനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് സായിയെ തകർത്ത് ഹരിയാന കീരീടം ചൂടി. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹരിയാനയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ സായി തകർന്നടിഞ്ഞു.

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയുടെ കിരീടനേട്ടം. സായിയുടെ തുടരെയുള്ള മുന്നേറ്റം കണ്ടാണ് മത്സരം ആരംഭിച്ചത്. ഹരിയാനയുടെ ഡി സർക്കിളിനുള്ളിൽ വട്ടമിട്ട് പറന്ന സായി താരങ്ങൾ ഗോളിയെ നിരന്തരം പരീക്ഷിച്ചു. ഹരിയാന താരങ്ങളാവെട്ട സായിയുടെ പ്രതിരോധത്തിൽ വലഞ്ഞ് കാര്യമായ കാര്യമായ മുന്നേറ്റങ്ങൾ നടത്താനാവാതെ വലഞ്ഞു.

പ്രതിരോധവും പരുക്കൻ അടവുകളുമായി കളി പുരോഗമിക്കുന്നതിനിടെ പത്തൊമ്പതാം മിനുട്ടിൽ മനീഷ സായിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഉഗ്രൻ ഫീൽഡ് ഗോളിലൂടെ ഹരിയാന മുന്നിലെത്തി. മൂന്ന് മിനുട്ടിനകം ഫീൽഡ് ഗോളിലൂടെ തന്നെ ഹരിയാന ലീഡ് ഉയർത്തി. നാൽപത്തിയേഴാം മിനുട്ടിൽ കാജലിന്റെ ഫീൽഡ് ഗോളിലൂടെ ഹരിയാന വീണ്ടും ലീഡ് മൂന്നാക്കി. അമ്പതാം മിനുട്ടിൽ ദീപികയിലൂടെ നാലാം ഗോൾ. കളി തീരാൻ മിനുട്ടുകൾ ശേഷിക്കെ ഉഷയും ദേവിക സെന്നും ഹരിയാനയ്ക്കായി ഗോളുകൾ നേടി. കഴിഞ്ഞ മത്സരള്ളിൽ മികച്ച കളി പുറത്തെടുത്ത സ്‌ട്രൈക്കർമാരായ സമിത മിൻസും ബേതാൻ ഡുങ് ഡുങ്ങും നിറം മങ്ങിയത് സായിക്ക് തിരിച്ചടിയായി.
ലൂസേഴ്‌സ് ഫൈനലിലെ വാശിയേറിയ മത്സരത്തിൽ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ട് ഗോളുകക്ക് തോൽപിച്ച് മദ്ധ്യപ്രദേശ് ഹോക്കി അക്കാഡമി മൂന്നാം സ്ഥാനം നേടി.