പൊച്ചഫ്ട്രൂം: ഇന്ത്യക്കെതിരെ അണ്ടർ19 ലോകകപ്പ് ഫൈനലിൽ 178 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. തൻസീദ് ഹസൻ (17), മഹ്മൂദുല്‍ ഹസൻ ജോയ്(8), തൗഹീദ് ഹൃദോയ് (0), ഷഹദത്ത് ഹുസൈൻ (1), ഷാമിം ഹുസൈൻ (77) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് നാലും സുശാന്ത് മിശ്ര ഒരു വിക്കറ്റും വീഴ്ത്തി
ഒരു വിക്കറ്റിന് 50 റൺസെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് 88 റൺസെന്ന നിലയിലേക്ക് തകരുകയായിരുന്നു. പിന്നീ
ടി റിട്ടയേർഡ് ഹർട്ടായി പുറത്തുപോയ ശേഷം മടങ്ങിയെത്തിയ പർവേസ് ഹുസൈനും അക്ബർ അലിയും ചേർന്ന് ബ്ംഗ്ലാദേസിന്റെ സ്കോർ ആറിന് 136 എന്ന നിലയിലെത്തിച്ചു..
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് എല്ലാവരും പുറത്തായിരുന്നു, ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 156 റൺസ് എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ മികച്ച നിലയിലായിരുന്ന ഇന്ത്യയുടെ അവസാനത്തെ അഞ്ചുവിക്കറ്റുകൾ 21 റൺസെടുക്കുന്നതിനിടയിൽ കൊഴിഞ്ഞു. മൂന്നു വിക്കറ്റെടുത്ത അവിശേക് ദാസും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ശറഫുൽ ഇസ്ലാമും തൻസീം ഹസൻ സക്കീബും ഇന്ത്യൻ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞൊതുക്കുകയായിരുന്നു. 121 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 88 റൺസെടുത്ത യശ്വസി ജയ്സ്വാളൊഴികെ മറ്റാർക്കും ബാറ്റിംഗിൽ തിളങ്ങാനായില്ല.