ന്യൂഡൽഹി: ഡൽഹി നിയമസഭാ തെിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം അവസാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു.. 62.59 ശതമാനം വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിംഗാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വോട്ടിംഗ് സംബന്ധിച്ച സൂക്ഷ്മ പരിശോധനകൾ നടത്തേണ്ടതിനാലാണ് പോളിംഗ് സംബന്ധിച്ച വിവരങ്ങൾ വൈകിയതെന്നും വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ സൂക്ഷ്മ പരിശോധന നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം കൂടുതൽ പോളിംഗ് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. വെല്ലിമാരൻ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തത്. 71.6% വോട്ടുകളാണ് ഇവിടെ പോൾ ചെയ്തത്. ഷെഹീൻബാഗ് ഉൾപ്പെടുന്ന ഒഖ്ല മേഖലയിൽ 58.84 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്.
പോളിംഗ് ശതമാനം പുറത്തുവിടാത്തതിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു,.