ലോസാഞ്ചലസ്: ലോകം ഉറ്റുനോക്കുന്ന ഓസ്‌കാർ അവാർഡ് പ്രഖ്യാപനം ഇന്ന് രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിക്കും. 92-ാമത് ഓസ്‌കാർ അവാർഡ് നിശയാണിത്. ഇന്ത്യൻ സമയം രാവിലെ 5 മണി മുതൽ ട്വിറ്ററിൽ @TheAcademy യിൽ റെഡ്കാർപെറ്റിന്റെ ലൈവ് ആരംഭിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാൻ 9 ചിത്രങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ഏറ്റവും കൂടുതൽ നോമിനേഷൻ (11) നേടിയ ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം ജോക്കർ, 10 നോമിനേഷനുകൾ വീതം നേടിയ ദ ഐറിഷ് മാൻ, 1917, വണ്‍സ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിവയാണ് മുന്നിട്ട് നിൽക്കുന്നത്. ബോങ് ജൂൺ ഹോ സംവിധാനം ചെയ്ത 'പാരസൈറ്റ്' എന്ന കൊറിയൻ ചിത്രവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ്, മികച്ച ചിത്രത്തിനുള്ള കാൻ പുരസ്‌കാരം എന്നിവ 'പാരസൈറ്റ്' നേടിയിട്ടുണ്ട്.
ഓസ്‌കാറിൽ മികച്ച വിദേശഭാഷാ ചിത്രത്തിനും മികച്ച ചിത്രത്തിനുമായി ഇരട്ട നോമിനേഷൻ നേടുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ദക്ഷിണകൊറിയയിൽ നിന്ന് മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ച ആദ്യ ചിത്രവും. പാരസെെറ്റ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു വിദേശഭാഷാ ചിത്രം ആദ്യമായി ഓസ്‌കാറിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നുവെന്ന പ്രത്യേകതയുണ്ടാകും.
മികച്ച നടനുള്ള നോമിനേഷൻ
ജോക്കറിലെ അവിസ്മരണീയ പ്രകടനത്തിന് ജോക്വിൻ ഫീനിക്സ്, 'മാര്യേജ് സ്റ്റോറി'യിലെ അഭിനയത്തിന് ആദം ഡ്രൈവർ, 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന ചിത്രത്തിലെ ലിയനാർഡോ ഡികാപ്രിയോ, 'പെയിൻ ആൻഡ് ഗ്ലോറി'യിലെ അന്റോണിയോ ബന്റിറാസ്, 'ദി ടു പോപ്പ്സിലെ" ജോനാഥന്‍ പ്രൈസി എന്ന
മികച്ച നടി
സിന്തിയ എറിവോ (ഹാരിയറ്റ്), സ്‌കാർലെറ്റ് ജോൺസൻ ( മാര്യേജ് സ്റ്റോറി) സയോസെ റോനാൻ ( ലിറ്റിൽ വുമൺ) ചാർലീസ് തെറോൺ (ബോംബ് ഷെൽ) റെനീ സെൽവെഗെർ (ജൂഡി)