evoque

കൊച്ചി: ആഡംബര വാഹന ബ്രാൻഡായ ലാൻഡ് റോവറിന്റെ പുതിയ റേഞ്ച് റോവർ ഇവോക്ക് വിപണിയിലെത്തി. 54.94 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. എസ്., ആർ ഡൈനാമിക് എസ്.ഇ എന്നീ വേരിയന്റുകളുണ്ട്. 59.85 ലക്ഷം രൂപയാണ് ആ ഡൈനാമിക് എസ്.ഇയ്ക്ക് വില. ഡീസൽ വേരിയന്റിന്റെ വില്പന ആരംഭിച്ചു. പെട്രോൾ വേരിയന്റിന്റെ വിതരണം പിന്നീട് പ്രഖ്യാപിക്കും.

ലളിതവും എന്നാൽ, ഏറെ ആകർഷകവുമാണ് പുത്തൻ ഇവോക്കിന്റെ രൂപകല്‌പന. കൂപ്പേ പോലെ തോന്നിക്കുന്ന രൂപവും പ്രത്യേക റൂഫ്‌ലൈനും ഇവോക്കിനെ മനോഹരമാക്കുന്നുണ്ട്. പ്രീമിയം എൽ.ഇ.ഡി ഹെഡ്‌ലൈറ്റും സിഗ്‌നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡി.ആ‌ർ.എൽ), ആനിമേറ്റഡ് ഇൻഡിക്കേറ്ററുകളും മികവുകളാണ്. വ്യത്യസ്‌തമായ, ഫ്ളഷ് ഡോർ ഹാൻഡിലുകളും 18-ഇഞ്ച് അലോയ് വീലുകളും ഇവോക്കിന് സ്‌പോർട്ടീ ഭാവവും നൽകുന്നു.

അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് അകത്തളം. 12.3 ഇഞ്ച് ഇൻഫോടെയ്‌ൻമെന്റ് സംവിധാനമാണ് മുഖ്യ ആകർഷണം. 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ വകഭേദങ്ങളാണുള്ളത്.