മസ്കറ്റ്: സൂറിച്ചിൽ നിന്ന് മസ്കറ്റിലേക്കു പറന്ന ഒമാൻ എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. മസ്കറ്റിലേക്കുള്ള ഡബ്ല്യു.വൈ 154 (WY 154) വിമാനമാണ് സാങ്കേതിക തകരാറിനെതുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയത്.
സൂറിച്ചിൽ നിന്ന് വെള്ളിയാഴ്ച രാത്രി രാത്രി 9.35 ന് പുറപ്പെട്ട്, രാവിലെ 7.05 ന് മസ്‌കറ്റിൽ എത്തേണ്ടിയിരുന്ന ഒമാൻ എയർവെയ്‌സാണ് സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിയിലെ വിമാനത്താവളമായ ഡിയാർബാകിറിൽ വെളുപ്പിന് മൂന്നിന് എമർജൻസി ലാൻഡിംഗ് നടത്തിയത്യ
അടിയന്തരമായി ലാൻഡ് ചെയ്‌ത വിമാനത്തിലെ മലയാളികളുൾപ്പെടെയുള്ള യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് രാത്രിയോട് കൂടി യാത്രക്കാരെ മസ്കറ്റിലെത്തിക്കുമെന്ന് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.