raj-thackeray-

മുംബയ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങൾ സമരം ചെയ്യുന്നതിനെക്കുറിച്ച് മനസിലാകുന്നില്ലെന്ന് മഹാരാഷ്ട്ര നവ നിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. സി..എ.എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ലെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മുംബയിൽ നടത്തിയ ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറെ. നേരത്തെയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേന പൗരത്വ ഭേദഗതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു..