കുവൈറ്റ് സായുധസേന മെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഇന്ത്യയിൽ നിന്നും നോർക്ക റൂട്ട്സ് മുഖാന്തരം നിയമനം നടത്തും. ഇന്റേണൽ മെഡിസിൻ, ജനറൽ സർജ്ജറി, കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബിരുദാനന്തര ബിരുദത്തിനുശേഷം 5 വർഷ പ്രവൃത്തിപരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷൻമാർക്കാണ് അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തിൽ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായാണ് നോർക്ക റൂട്ട്സും കുവൈത്തിലെ സായുധസേനയായ കുവൈത്ത് നാഷണൽ ഗാർഡുമായി കരാറിൽഒപ്പുവച്ചത്. ആദ്യമായാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസി കരാറിൽ ഒപ്പുവയ്ക്കുന്നത്. നടത്തുന്നതിനാണ് കരാറായത്. ഈ റിക്രൂട്ട്മെന്റിന്റെ ആദ്യപടിയായാണ് വിദഗ്ധ ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ rmt3.norka@kerala.gov.in എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പാസ് പോർട്ട് , ഫോട്ടോ എന്നിവ അയക്കണം. അപേക്ഷ സമർപ്പിക്കു ന്നതിനും കുടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അവസാന തിയതി ഫെബ്രുവരി 29.
ഹയാത്ത് ഇന്റർ നാഷണൽ
ദുബായ് ഹയാത്ത് ഇന്റർനാഷണൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ ഒഫ് ഓപ്പറേഷൻസ്, റസ്റ്റോറന്റ് സൂപ്പർവൈസർ, ഷോപ്പ് അറ്റന്റർ, ഫ്രന്റ് ഡെസ്ക്ക് ഏജന്റ്, നൈറ്റ് ഓഡിറ്റ്, ഓവർനൈറ്റ് ഗസ്റ്റ് സർവീസ് ഏജന്റ്, എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ, ഫുഡ് ആൻഡ് ബിവറേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കാൾ ബാങ്ക്വെറ്റ് സെർവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:careers.hyatt.com.വിശദവിവരങ്ങൾക്ക് :jobsindubaie.com
ഖത്തർ ഫെർട്ടിലൈസർ കമ്പനി
ഖത്തർ ഫെർട്ടിലൈസർ കമ്പനിയിൽ ഹെഡ് ഒഫ് എമർജൻസി റെസ്പോൺസ് ആൻഡ് സെക്യൂരിറ്റി, ഇൻഫർമേഷൻ അഷ്വറൻസ് ഓഫീസർ, ഇൻഫർമേഷൻ അഷ്വറൻസ് ഓഫീസർ, ലീഡ് സിവിൽ പ്രൊജക്ട് എൻജിനീയർ, ലീഡ് പ്രോസസ് എൻജിനീയർ, ലീഗൽ കൗൺസിൽ, പ്രോസസ് സേഫ്റ്റി എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.qafco.com.qa. വിശദവിവരങ്ങൾക്ക് :jobsindubaie.com
എച്ച്.ടി.സി യൂറോപ്പ്
എച്ച് ടി സി യൂറോപ്പ് കമ്പനി നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് മാനേജർ, പ്രോഡക്ട് ഓപ്പറേഷൻ ഡയറക്ടർ, സോഷ്യൽ മീഡിയ മാനേജർ, അക്കൗണ്ടന്റ്, ഹെഡ് ഒഫ് റീജണൽ മാർക്കറ്റിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:careers-htceurope.icims.com . വിശദവിവരങ്ങൾക്ക് :jobsindubaie.com.
ഒമാൻ എയർ
ഒമാൻ എയർ മസ്ക്കറ്റ്, ഒമാൻ, സലാല, ജക്കാർത്ത എന്നിവിടങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനലിസ്റ്റ് , അഡ്മിനിസ്ട്രേറ്റർ, ഓഫീസർ- ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ, ഏജന്റ് - കസ്റ്റമർ സർവീസ്, സീനിയർ അസിസ്റ്റന്റ് , കൺട്രി മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.omanair.com. വിശദവിവരങ്ങൾക്ക് :jobsindubaie.com.
സ്പിന്നേയ്സ്
ദുബായ് സ്പ്പിന്നേയ്സ് കാഷ്യർ, സെയിൽസ് മാൻ, സെക്യൂരിറ്റി ഗാർഡ്, ഡ്രൈവേഴ്സ്, സ്റ്റോർ കീപ്പർ, സൂപ്പർവൈസർ, സ്റ്റോർ ഹെൽപ്പർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. സൗജന്യ റിക്രൂട്ട്മെന്റാണ്. കമ്പനിവെബ്സൈറ്റ്: www.spinneys-dubai.com. വിശദവിവരങ്ങൾക്ക് :jobsindubaie.com.
അൽസ്റ്റോം
ദുബായ് , ഖത്തർ, സൗദി അറേബ്യ തുടങ്ങിയയിടങ്ങളിലേക്ക് അൽസ്റ്റോം റിക്രൂട്ട്മെന്റ് നടത്തുന്നു. റോളിംഗ് സ്റ്റോക്ക് വാറണ്ടി ടെക്നീഷ്യൻ, ടെൻഡർ സോഴ്സിംഗ് ലീഡർ, പ്രൊജക്ട് അഡ്മിനിസ്ട്രേറ്റർ, മെയിന്റനൻസ് ടീം മെമ്പർ, സപ്ളെയർ ക്വാളിറ്റി മാനേജർ, വയറിംഗ് ഓപ്പറേറ്റർ, ടെസ്റ്റ് കമ്മീഷനിംഗ് എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, ഫ്ളീറ്റ് സപ്പോർട്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobsearch.alstom.com. വിശദവിവരങ്ങൾക്ക് :jobsindubaie.com.
ഖത്തർ നാഷണൽ ബാങ്ക്
ഖത്തർ നാഷണൽ ബാങ്കിൽ നിരവധി ഒഴിവുകൾ. പർച്ചേസിംഗ് ഓഫീസർ, ഹെഡ് ഒഫ് റീട്ടെയിൽ ബാങ്കിംഗ്, ക്രെഡിറ്റ് ഓഫീസർ , പ്രൈവറ്റ് ബാങ്കർ, സീനിയർ ഓഫീസർ, സീനിയർ സെക്യൂരിറ്റി എൻജിനിയറിംഗ് ഓഫീസർ, സീനിയർ ഫിനാൻഷ്യൽ സ്ട്രാറ്റജി ഹെഡ്, ഇക്വിറ്റി ഫണ്ട്സ് മാനേജർ, ഡീലർ ട്രഷറി കോർപ്പറേറ്റ് സെയിൽസ്, സൈബർ റിസ്ക്ക് അസസ്മെന്റ് അനലിസ്റ്റ്, സീനിയർ ഓഫീസർ ഇന്റർനാഷണൽ റീട്ടെയിൽ ക്രെഡിറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qnb.com . വിശദവിവരങ്ങൾക്ക് : jobhikes.com
മാക് ഡൊണാൾഡ്
യുഎഇയിലെ മാക് ഡൊണാൾഡ് കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റസ്റ്റോറന്റ് ഓപ്പറേഷൻ അസോസിയേറ്റ്, എക്വിപ്മെന്റ് സപ്ളൈ ചെയിൻ അനലിസ്റ്ര്, കംപ്യൂട്ടർ വിഷൻ ഡാറ്റ സൈന്റിസ്റ്റ് , കണ്ടിന്യുവസ് ഇംപ്രൂവ്മെന്റ് മാനേജർ, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, ഡാറ്റ അനലിസ്റ്റ്, പ്രൊജക്ട് ഡെവലപ്മെന്റ് മാനേജർ, ഓപ്പറേഷൻ അസോസിയേറ്ര്, സീനിയർ സൊല്യൂഷൻ ആർക്കിടെക്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: /mcdonalds.jibeapply.com. വിശദവിവരങ്ങൾക്ക് : jobhikes.com
റോൾസ് റോയ്സ്
ദുബായ് റോൾസ് റോയ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ, സീനിയർ സിസ്റ്റം എൻജിനീയർ, സീനിയർ സെയിൽസ് മാനേജർ,അസിസ്റ്റന്റ് മാനേജർ, എൻജിൻ ടെക്നീഷ്യൻ, നേവൽ മറൈൻ ഫീൽഡ് സർവീസ് എൻജിനീയർ, മാനുഫാക്ചറിംഗ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.rolls-roycemotorcars-agmc.com , rollsroyce.wd3.myworkdayjobs.com വിശദവിവരങ്ങൾക്ക് :jobsindubaie.com.
ഹോണ്ടയിൽ
കാനഡയിലെ ഹോണ്ട കമ്പനിയിൽ നിരവധി ഒഴിവുകൾ. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അസിസ്റ്റന്റ് , ടെസ്റ്റ് എൻജിനീയർ, ജനറൽ ലെഡ്ജർ അക്കൗണ്ടന്റ്, അക്കൗണ്ടിംഗ് /പേയ്റോൾ സ്പെഷ്യലിസ്റ്റ്, കസ്റ്റമർ പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ, ക്ളൈംസ് അഡ്മിനിസ്ട്രേഷൻ, അസോസിയേറ്റ് റെപ്രസെന്റേറ്റീവ്, സർവീസ് സെന്റർ റെപ്, പർച്ചേസിംഗ് സ്ട്രാറ്റജിംഗ് സോഴ്സിംഗ് ബയർ, സീനിയർ സൊല്യുഷൻ ആർക്കിടെക്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.honda.com › careers , rollsroyce.wd3.myworkdayjobs.com വിശദവിവരങ്ങൾക്ക് :jobsindubaie.com.
സിംഗപ്പൂർ പെട്രോളിയം
കമ്പനി
സിംഗപ്പൂർ പെട്രോളിയം കമ്പനിയിൽ മാർക്കറ്റ് റിസ്ക്ക് എക്സിക്യൂട്ടീവ്, ലീഗൽ എക്സിക്യൂട്ടീവ് /ലീഗൽ കൗൺസിൽ, സെറ്റിൽമെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് , ട്രേഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്:www.spc.com.sgവിശദവിവരങ്ങൾക്ക് :jobhikes.com
വിൽമാർ ഇന്റർനാഷണൽ ലിമിറ്റഡ്
സിംഗപ്പൂർ വിൽമാർ ഇന്റർനാഷണൽ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഐടി റിസ്ക് മാനേജ്മെന്റ് ആൻഡ് കംപ്ളയൻസ് കൺസൾട്ടന്റ്, പെർമനന്റ് അസിസ്റ്റന്റ് , കൊമേഴ്സ്യൽ മാനേജർ, പ്രൊജക്ട് എൻജിനീയർ, വേർഹൗസ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, സെയിൽസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിൽ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.wilmar-international.com വിശദവിവരങ്ങൾക്ക് : jobsindubaie.com.