കണ്ണൂർ: യുവ ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന് കെ സെബാസ്റ്റ്യന്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിക്കുകയായിരുന്നു.
റോഷനും സഹോദരന് അശ്വിനും എറണാകുളത്ത് പരിപാടി അവതരിപ്പിക്കാനായി പുറപ്പെട്ടതായിരുന്നു. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഡിവൈഡര്‍ മറികടന്ന് കാറില്‍ ഇടിക്കുകയായിരുന്നു. ശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ശബ്ദം കേട്ട് ഓടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.