പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): ക്രിക്കറ്റ് മാന്യൻമാരുടെ കളി എന്നതിൽ തർക്കമില്ല. എന്നാൽ, കഴിഞ്ഞ ദിവസത്തെ അണ്ടർ 19ലോക കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ജയം നേടിയതിനുശേഷം ഇരുടീമുകളും മെെതാനത്ത് ഏറ്റുമുട്ടിയത് മാന്യതയോ. വലിയ ആവേശം നിറച്ചാണ് ബംഗ്ലാദേശ് ആദ്യമായി അണ്ടര്‍ 19 ലോക കിരീടത്തില്‍ മുത്തമിട്ടത്.
വിജയത്തിനൊടുവിൽ ബംഗ്ലാദേശ് താരങ്ങളാണ് ഇന്ത്യന്‍ താരങ്ങളുമായി കൈയാങ്കളിക്ക് മുതിര്‍ന്നത്. ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമാണ് ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്. ഇത് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കത്തിന് കാരണമാകുകയും ചെയ്തു. അമ്പയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഒരു ബംഗ്ലാ താരം ഇന്ത്യന്‍ താരത്തോട് മോശം വാക്കുകള്‍ പ്രയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിനു ശേഷം മാദ്ധ്യമങ്ങളെ കാണവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. വളരെ വൃത്തികെട്ട രീതിയിലാണ് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് പെരുമാറിയതെന്ന് ഗാര്‍ഗ് പറഞ്ഞു. ''ചില കളികള്‍ നിങ്ങള്‍ ജയിക്കും ചിലത് തോല്‍ക്കും. ഇതെല്ലാം ഈ കളിയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ബംഗ്ലാദേശ് താരങ്ങളുടെ പ്രതികരണം വൃത്തികെട്ടതായിരുന്നു. അത്തരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു''- ഗാര്‍ഗ് വ്യക്തമാക്കി.
എതിരാളികളോട് ആദരവ് കാണിക്കണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലി പറഞ്ഞു. ''ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഏത് സ്ഥാനത്തായാലും ഏത് രീതിയിലായാലും എതിരാളികളെ ബഹുമാനിക്കണം. കളിയോടും ആ ബഹുമാനമുണ്ടായിരിക്കണം''-അക്ബര്‍ അലി പറഞ്ഞു.
Shameful end to a wonderful game of cricket. #U19CWCFinal pic.twitter.com/b9fQcmpqbJ
— Sameer Allana (@HitmanCricket) February 9, 2020