1. ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏഴ് വിഷയങ്ങള്‍ ആയിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക..
2. 1. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ്?
2 ഭരണഘടനയുടെ അനുചേദം 26ല്‍ പറയുന്ന ധാര്‍മികതയുടെ അര്‍ഥം എന്താണ്?
3 അനുഛേദം 25 നല്‍കുന്ന മത സ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ?
4. അനുച്ഛേദം 25,26 എന്നിവയ്ക്ക് മൗലിക അവകാശവും ആയുള്ള ബന്ധം എന്താണ്?
5. പ്രത്യേക മത വിഭാഗങ്ങള്‍ക്ക് മൗലിക അവകാശം ഉന്നയിക്കാമോ?
6. മത വിഭാഗത്തിന് പുറത്തുള്ള ആള്‍ക്ക് മതാചാരത്തെ ചോദ്യം ചെയ്യാമോ?
7. മതാചാരങ്ങളില്‍ കോടതിയ്ക്ക് എന്ത് അളവു വരെ ഇടപെടാം. തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി പരിഗണിക്കുക
3. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജി പരിഗണിച്ച മുന്‍ ചീഫ് ജസ്റ്റിസിന്റെ വിധി സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനാണ് നിയമ പ്രശ്നം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി വാദം കേള്‍ക്കാനായി ഒരു ദിവസമാണ് നീക്കിവച്ചത്
3. മുതിര്‍ന്ന ഹൈന്ദവ സൈദ്ധാതികന്‍ പി.പരമേശ്വരന്റെ സംസ്‌കാരം ഇന്ന്. അദ്ദേഹത്തിന്റെ സ്വദേശമായ ആലപ്പുഴയിലെ മുഹമ്മയിലെ വീട്ടു വളപ്പില്‍ ഉച്ച കഴിഞ്ഞാണ് സംസ്‌കാരം. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്നു ജി പരമേശ്വര്‍. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദഹം അന്തരിച്ചത് . ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്ത് പൊതു ദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
4. നടന്‍ വിജയ്‌യെ വീണ്ടും ആദയനികുതി വകുപ്പ് ചോദ്യം ചെയ്യും. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കി. ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. നേരത്തെ ആദായനികുതി വകുപ്പ് താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തതിരുന്നു.
5. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ.ജി.എസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പു ചെഴിയന്റെ നികുതി വെട്ടിപ്പാണ് അന്വേഷിക്കുന്നത് എന്ന് ആണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അന്‍പു ചെഴിയനില്‍നിന്ന് 65 കോടി രൂപയും നിര്‍മാതാക്കളില്‍നിന്ന് 77 കോടിയും പിടിച്ചെന്നാണു റിപ്പോര്‍ട്ട്. ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചും ആണ് ചോദ്യം ചെയ്തത്. രാത്രി അന്വേഷണ സംഘവും വീട്ടില്‍ തങ്ങി. ഭാര്യ സംഗീതയെയും ചോദ്യം ചെയ്തു. അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി കമ്മിഷണര്‍ സുരഭി അലുവാലിയ പറഞ്ഞിരുന്നു.
6.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ഇന്ദ്രപ്രസ്ഥം ആര്‍ക്കൊപ്പം എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങള്‍ കൂട്ടിയും കിഴിച്ചും മുന്നോട്ടു പോകുകയാണ്. അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ പോളിങ് ശതമാനം 62.59 ആണ്. ബിജെപി തൂത്തുവാരിയ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടു ശതമാനം വോട്ട് കൂടി. എന്നാല്‍ കെജ്രിവാള്‍ തരംഗം ആഞ്ഞടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിന്റെ കുറവ്. ഇത് ആര്‍ക്ക് അനുകൂലം ആകുമെന്നതാണ് ഇന്നത്തെ പ്രധാന ചര്‍ച്ച.
7. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് തുണയാകും എന്നാണ് ആം ആദ്മി ക്യാപിന്റെ കണക്കു കൂട്ടല്‍. ബല്ലിമാരനില്‍ 71.6 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ കേന്ദ്ര ബിന്ദുവായ ഷഹീന്‍ ബാഗ് നില്‍ക്കുന്ന ഓഖ്ലയില്‍ 58.84 ശതമാനവും. സീലം പൂരില്‍ 71.22 ശതമാനമാണ് പോളിംഗ്. എക്സിറ്റ് പോളുകളെ തള്ളുന്ന ബിജെപി, അട്ടിമറിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചതിരിഞ്ഞ് പോള്‍ ചെയ്തത് ബിജെപി വോട്ടുകളെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലില്‍ ആണ് കോണ്‍ഗ്രസ്. വോട്ടിംഗ മെഷീനില്‍ ബിജെപി കൃത്രിമം നടത്താന്‍ ഇടയുണ്ടെന്ന ആം ആദ്മി ആരോപണത്തെ തുടര്‍ന്ന് സ്‌ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. പതിനൊന്നു മണിയോടെ ഡല്‍ഹിയുടെ ചിത്രം വ്യക്തമാകും.