റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ് നടി മഞ്ജു പത്രോസ്. നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജുവിന് ഒട്ടനേകം ആരാധകരുമുണ്ട്. എന്നാൽ അടുത്തിടെയാണ് മഞ്ജു പത്രോസും ഭർത്താവ് സുനിലും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഈ വാർത്തയിൽ യാതൊരു കഴമ്പുമില്ലെന്നും വാർത്ത തന്നെ വളരെയധികം വേദനിപ്പിച്ചു എന്നും അറിയിച്ചുകൊണ്ട് മഞ്ജുവിന്റെ ഭർത്താവ് സുനിൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെയും കുടുംബത്തിന്റെയും പിന്തുണയോട് കൂടിയാണ് മഞ്ജു റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ പോയതെന്നും തങ്ങളുടെ എല്ലാവരുടെയും പിന്തുണ അവൾക്കുണ്ടെന്നും സുനിൽ പറയുന്നു. മഞ്ജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സുനിൽ ഈ പ്രതികരണം നടത്തിയത്.
സുനിൽ അല്ല മഞ്ജുവിന്റെ പേജ് കൈകാര്യം ചെയ്യുന്നതെന്നും വീഡിയോയോടൊപ്പം പ്രത്യേകം കുറിച്ചിട്ടുണ്ട്.
സുനിൽ പറയുന്നത്: