മത്സ്യവിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കൊഞ്ച്. നല്ല കൊഞ്ച് വിഭവങ്ങൾ തേടി മലയാളികൾ കടകൾ തേടി പോകാറുമുണ്ട്. എന്നാൽ ഗോപി കൊഞ്ചിനെ കുറിച്ച് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു വിഭവമാണ് ഇന്ന് കൗമുദി ടിവിയുടെ എന്റെ കടൽക്കൂട്ട് എന്ന പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്. കൊല്ലം നീണ്ടകര കടപ്പുറത്ത് നിന്ന് വാങ്ങിയ നല്ല ഫ്രഷ് കൊഞ്ചുമായി അവതാരകൻ അജിത് ശംഖുമുഖമാണ് നിങ്ങൾക്ക് ഈ വിഭവത്തെ പരിചയപ്പെടുത്തുന്നത്.