വിദേശികൾക്ക് എന്നും പ്രിയമാണ് കേരളത്തോട്. നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്കെത്തുന്നത്. കേരളത്തിലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പയ്യാമ്പലം ബീച്ച്. പതിവിലും വ്യത്യസ്തമായി കഴിഞ്ഞ ദിവസം രണ്ട് ഫ്രഞ്ച് സഹോദരന്മാരാണ് ഇവിടേയ്ക്ക് എത്തിയത്. സഹോദരന്മാരായ മാക്സിമിലിൻ ഹോഹ്ലറും ക്ലമന്റ് ഹോഹ്ലറും തങ്ങളുടെ വിന്റേജ് കാറിലെ ലോക ടൂറിന്റെ ഭാഗമായാണ് പയ്യാമ്പലം ബീച്ചിലെത്തിയത്.
ഇവർ യാത്ര തിരിച്ചിട്ട് ആറ് മാസമായി. തങ്ങളുടെ സ്വന്തം കാറിലാണ് യാത്ര പുറപ്പെട്ടത്. ഡൽഹി, പാകിസ്ഥാൻ, ഇറാൻ, തുർക്കി,യിൽ പോകാൻ ഇവർക്ക് പ്ലാനുണ്ട്. ഇതുവരെ 48,000 കി.മീ പിന്നിട്ടു. ഇനി പാകിസ്ഥാനിലേക്കാണ് ആദ്യം പോകുന്നത്. ശേഷം ഇറാൻ. യൂറോപ്പ്, തുർക്കി ശേഷം ഫ്രാൻസ് എന്നിങ്ങനെയാണ് പ്ലാൻ. മേയിൽ ഫ്രാൻസിലേക്കെത്തുമെന്ന് ഇവർ പറയുന്നു.
മൂന്ന് ആഴ്ചയ്തക്കുള്ളിൽ പാകിസ്ഥാനിലേക്ക് തിരിക്കും. മ്യാൻമറിൽ നിന്നാണ് പയ്യാമ്പലത്തേക്ക് എത്തിയത്. മണിപ്പൂർ, ആസാം, കൊൽക്കത്ത, പുതുശേരി, എന്നിങ്ങനെയായിരുന്നു കറക്കം. 49 വർഷമായി തങ്ങളുടെ കയ്യിൽ ഈ വണ്ടിയെന്നും സഹോദരങ്ങൾ പറയുന്നു. ഇന്ത്യൻ റോഡിൽ ഈ കാർ ഓടിക്കാൻ ബുദ്ധിമുട്ടാണെന്നതാണ് ഇവരുടെ ഒരേയൊരു പരാതി.