ഭരണി, മകയിരം, തിരുവാതിര, പൂയം, ആയില്യം, അത്തം, വിശാഖം, മൂലം, ഉത്രാടം, ഇതൃട്ടാതി എന്നീ നക്ഷത്രക്കാർക്ക് ഫെബ്രുവരി മാസം അൽപം ദോഷഫലങ്ങൾ നിറഞ്ഞതാണ്. ഈ ജാതകക്കാർക്ക് കയ്‌പേറിയ അനുഭവങ്ങൾ വന്നുചേരാനിടയുണ്ട്. എന്നാൽ ഈശ്വരവിശ്വാസം കൂടെയുണ്ടെങ്കിൽ ആപത്തുകൾ ഒഴിഞ്ഞു പോകാവുന്നതേയുള്ളൂ.
പരിഹാരങ്ങൾ ഇവയാണ്-
മൂന്ന് ദിനങ്ങളിൽ അടുപ്പിച്ച് മഹാവിഷ്‌ണുവിന് സഹസ്രനാമ അർച്ചന, പാൽപ്പായസം എന്നീ വഴിപാടുകൾ നടത്തുക. മഹാദേവന് കരിക്ക് അഭിഷേകം, വെള്ള നിവേദ്യം തുടങ്ങിയവയും കൂടാതെ ഗണപതി ഹോമവും ചെയ്യുക.ദേവിക്ക് വെളുത്ത മാല ചാർത്തി ശ്രീ സൂക്താർച്ചന, മാതംഗീ മന്ത്രാർച്ചന, കടുംപായസം, തിരളി നിവേദ്യം എന്നിവയും നടത്തുക. ഇഷ്‌ടമുള്ള ക്ഷേത്രത്തിൽ തന്നെ ഈ വഴിപാടുകൾ നടത്താവുന്നതുമാണ്.
രാവിലെയും വൈകിട്ടും വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതും നല്ല ഫലം നൽകും. ഈശ്വരാനുഗ്രഹം കൂടെയുണ്ടെങ്കിൽ എത്ര വലിയ തടസമായാലും നിസാരമായി വഴുതി മാറും.