diamond-sghip-

കൊൽക്കത്ത: കൊറോണ വൈറസ് ബാധയെതുടർന്ന് ജപ്പാനിൽ പിടിച്ചിട്ട ആഡംബരകപ്പലിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യക്കാരായ ജീവനക്കാർ.തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കപ്പലിലെ 66 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു..160 ഇന്ത്യൻ ജീവനക്കാരണ് കപ്പലിലുള്ളത്.. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ്‌ ഫെബ്രുവരി അഞ്ച് മുതൽ കപ്പൽ ജപ്പാനിലെ യൊക്കോഹാമ തീരത്ത് പിടിച്ചിട്ടത്‌. കപ്പലിലെ 3700 ലധികം വരുന്ന യാത്രക്കാർ രണ്ടാഴ്ചയായി നിരീക്ഷണത്തിൽ തുടരുകയാണ്.

കപ്പലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി ബിനി കുമാർ സർക്കാർ തങ്ങളെ സഹായിക്കണമെന്നും ഭീതിയിലാണെന്നുമുള്ള അഭ്യർത്ഥനയുമായി സോഷ്യൽമീഡിയ വഴി രംഗത്തെത്തിയിരുന്നു.

കപ്പലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയിൽ, തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ബിനികുമാർഅഭ്യര്‍ത്ഥിച്ചു. തങ്ങളെ പരിശോധിച്ചിട്ടില്ലെന്നും ബിനികുമാർ വ്യക്തമാക്കി. ബിനി കുമാറിനോടൊപ്പം ഇന്ത്യക്കാരായ അഞ്ച് സഹപ്രവർത്തകരെയും വീഡിയോയിൽ കാണാം. മാക്‌സ് ധരിച്ചാണ് എല്ലാവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ എൻ.ഡി.ടിവി പുറത്തുവിട്ടു.

കഴിയുന്നതും വേഗം ഞങ്ങളെ രക്ഷിക്കൂ. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്താണ് പ്രയോജനം. എനിക്ക് ഇന്ത്യൻ സര്‍ക്കാരിനോട് പറയാനുള്ളത് ഇതാണ്. മോദി-ജി, ദയവായി ഞങ്ങളെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുക''അദ്ദേഹം പറഞ്ഞു.