vijay

ചെന്നൈ: ആദായ നികുതി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പർതാരം വിജയ്ക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചുകൊണ്ട് നോട്ടീസ് അയച്ചത്. മാസ്റ്റർ എന്ന സിനിമയുടെ സെറ്റിൽ വച്ച് കഴിഞ്ഞ ദിവസം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അതിനു ശേഷം ആദായ നികുതി വകുപ്പ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.