renai

അഭിനയ മികവിന്റെ പര്യായമാണ് റെനെ സെൽവെഗർ. കിട്ടിയ കഥാപാത്രങ്ങളെല്ലാം തന്നെ അവരുടെ കൈയിൽ ഭദ്രമായിരുന്നു. നാലു തവണ ഒാസ്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച മികച്ച സഹനടിക്കും മികച്ച നടിക്കുമുള്ള ഒാസ്കാർ പുരസ്കാരമടക്കം അവനധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ അഭിനേത്രിയാണ്. അതുകൊണ്ട് തന്നെ പ്രശസ്തത അമേരിക്കൻ ഗായികയും നടിയുമായി ജൂഡി ഗാർലാൻഡിന്റെ ജീവിതം സിനിമയാക്കുമ്പോൾ സംവിധായകനായ റൂപർട്ട് ഗോൾഡിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജൂഡി: ഒാവർ ദ റെയിൻബോ എന്ന ചിത്രത്തിന്റെ നെടുംതൂൺ തന്നെ റെനെയായിരുന്നു. ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളേയും വെല്ലുന്ന പ്രകടനമായിരുന്നു റെനെ കാഴ്ചവച്ചത്. ജൂഡിയായി നിറഞ്ഞാടിയതിന് ബ്രിട്ടീഷ് അക്കാഡമി അവാർഡും ഗോൾഡൻ ഗ്ലോബുമടക്കമുള്ള പുരസ്കാരങ്ങൾ റെനെയ്ക്ക് ലഭിച്ചത് യാദൃശ്ചികമായിരുന്നില്ല. ബ്രിഡ്ജജറ്റ് ജോൺസ് ഡയറിയും ചിക്കാഗോയും കോൾഡ് മൗണ്ടനും പോലെയുള്ള ചിത്രങ്ങളിലൂടെ പ്രക്ഷേക മനം കവർന്ന റെനെ നടിയെന്ന നിലയിൽ ജൂഡിയിലൂടെ ഹോളിവുഡിൽ തന്റെ സ്ഥാനം ഉൗട്ടിയുറപ്പിക്കുകയായിരുന്നു. അഭിനയ മികവ് ഒന്നുകൊണ്ട് മാത്രമാണ് 2008 - 2015 കാലഘട്ടങ്ങളിൽ തകർച്ചയുടെ വക്കിലായിരുന്ന തന്റെ സിനിമാജീവിതം ഒാസ്കാർ പുരസ്കാര ലബ്ധി വരെ കൊണ്ടെത്തിക്കാൻ റെനെയ്ക്കായത്.