ആലപ്പുഴ: പി.പരമേശ്വരന് മുഹമ്മയിലെ വസതിയിൽ അന്തോപചാരമർപ്പിക്കാൻ ജീവിതത്തിന്റെ നാനാതുറകളിലുള്ള ഒട്ടേറെ പ്രമുഖരെത്തി.
കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, നേതാക്കളായ എം.ടി.രമേശ്, കെ.സുരേന്ദ്രൻ, ശോഭാസുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, ബി.രാധാകൃഷ്ണമേനോൻ, വി.വി.രാജേഷ്, തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് സുരേഷ്, ദേശീയ നിർവാഹക സമിതി അംഗം അരവിന്ദ് മേനോൻ, രേണുസുരേഷ്, പാലാ ജയസൂര്യ, ആർ.എസ്.എസ് നേതാക്കളായ പി.ഇ.ബി. മേനോൻ, എസ്.സേതുമാധവൻ, സ്വാമിഅയ്യപ്പദാസ്, ഹരികൃഷ്ണൻ, എ.ഗോപാലകൃഷ്ണൻ, എം.ആർ.പ്രസാദ്, എ.ആർ.മോഹൻ, കെ.ജി.വേണുഗോപാൽ, സ്ഥാണുമാലയൻ, എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശൻ, ന്യൂനപക്ഷ മോർച്ച ദേശീയ ചെയർമാൻ ജോർജ്കുര്യൻ, ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ജസ്റ്റിസ് പി.നാരായണക്കുറുപ്പ്, സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അസ്പർശാനന്ദ, ദേവാമൃത ചൈതന്യ, പുരിയ അമൃതാനന്ദപുരി, ഹരിപ്പാട് ശാന്തിഗിരി ആശ്രമത്തിന്റെ ചുമതലയുള്ള സ്വാമി ആനന്ദജ്യോതി, കോട്ടയം ആശ്രമചുമതലയുള്ള സ്വാമി ജയപ്രിയൻ, ബ്രഹ്മചാരിമാരായ ഹരികൃഷ്ണൻ, അനൂപ്, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യൂണിയൻ കൗൺസിലർ എം.രാജേഷ്, സി.എം.പി നേതാവ് സി.പി.ജോൺ തുടങ്ങിയവർ വസതിയിലെത്തിയിരുന്നു.
തിരുവനന്തപുരത്ത്
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ, കെ. രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാകേഷ് സിൻഹ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ ഒ. രാജഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസെന്റ്, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, ശ്രീരാമകൃഷ്ണ ആശ്രമം മഠം മോക്ഷവൃതാനന്ദ, ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, കുമ്മനം രാജശേഖരൻ, എ.സമ്പത്ത് തുടങ്ങിയവർ തിരുവനന്തപുരം അയ്യങ്കാളി ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.