റാവൽപിണ്ടി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്ര് ടെസ്റ്രിൽ പാകിസ്ഥാൻ ഇന്നിംഗ്സിനും 44 റൺസിനും തകർപ്പൻ ജയം നേടി. 212 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് മത്സരത്തിന്റെ നാലാം ദിനമായ ഇന്നലെ 168 റൺസിന് ആൾഔട്ടാവുകയായിരുന്നു. സ്കോർ: ബംഗ്ലാദേശ് 233/10, 168/10. പാകിസ്ഥാൻ 445/10.
126/6 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശിന് 42 റൺസ് കൂടിയേ നേടാനായുള്ളൂ. ടെസ്റ്രിൽ ഹാട്രിക്ക് നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് സ്വന്തമാക്കിയ നസിം ഷായും സ്പിന്നർ യാസിർ ഷായും ചേർന്നാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. ഇരുവരും നാല് വിക്കറ്റ് വീതം നേടി. നസിം ഷായാണ് മാൻ ഒഫ് ദ മാച്ച്.