ചിന്ന ചിന്ന ആശൈ.. എന്ന പാട്ട് കേൾക്കാത്തവരായി ഒരുമുണ്ടാകില്ല. എ.ആർ റഹ്മാന്റെ എക്കാലത്തെയും ഹിറ്റ് പാട്ടുകളിൽ ഒന്നാണിതിന്. അതിന്റെ ഹിന്ദി പതിപ്പ് പാടുന്ന ഒരു മിടുക്കിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേദ അഗർവാൾ എന്ന മൂന്ന് വയസ്സുകാരിയാണ് 'ദിൽ ഹേ ഛോട്ടാ സാ' പാട്ടുമായി വേദിയെ കയ്യിലെടുക്കുന്നത്.
അച്ഛൻ മാധവ് ബീന അഗർവാളിനൊപ്പം പാടാനാണ് വേദ വേദിയിൽ എത്തിയത്. വേദ പാടാൻ തുടങ്ങിയതോടെ വേദിയിലുള്ളരും പിന്തുണ നൽകി. എന്നാൽ അച്ഛനെ പിന്നിലേക്ക് മാറ്റി വേദ ഒറ്റയ്ക്ക് പാടുകയായിരുന്നു. അല്‌പം കഴിഞ്ഞ് മകളുടെ അനുവാദത്തോടെ അച്ഛനും കൂട്ടായെത്തി. പിന്നെ അവിടെ കണ്ടത് ഒരു തകർപ്പൻ പ്രകടനമായിരുന്നു. അച്ഛന്‍ പാടുന്നതിനൊപ്പം സ്റ്റേജിലാകെ ഓടി നടന്നായി ഈ കുഞ്ഞുമിടുക്കിയുടെ പാട്ട്. വേദയുടെ അമ്മ മേഘ അഗർവാളാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.