നവാഗതനായ ജാക്കി എസ്. കുമാർ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിൽ മുകേഷിന്റെ അച് ഛൻ വേഷത്തിൽ വിജയരാഘവൻ എത്തുന്നു. ഇതാദ്യമാണ് മുകേഷിന്റെ അച്ഛൻ വേഷത്തിൽ വിജയരാഘവൻ എത്തുന്നത്. എന്നാൽ നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മുകേഷാണ് 2 സ്റ്റേസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മനുപിള്ള, ശരണ്യ ആർ. നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ് നായകനായി അഭിനയിച്ച മറഡോണ എന്ന ചിത്രത്തിലെ നായികയാണ് ശരണ്യ. പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 2 സ്റ്റേറ്റ്സ് കോമഡിക്ക് പ്രാധാന്യം നല്കുന്നു. ഒരു ഒളിച്ചോട്ട കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. റിസൈസൻസ് പിക് ചേഴ്സിന്റെ ബാനറിൽ നൗഫൽ എം.തമിം, സുൽഫിക്കർ എന്നിവർ ചേർന്നാണ് നിർമ്മാണം.ജേക് സ് ബിജോയ് സംഗീതവും സാഗർദാസ് എഡിറ്റിംഗും നിർവഹിക്കുന്നു.