
പരമ്പരാഗത കാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഔഷധമൂല്യമുള്ള സസ്യമാണ് കുടങ്ങൽ. ഔഷധമേന്മ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് കുടങ്ങലിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. കുടങ്ങൽ പാനീയത്തിന്റെ ഗുണങ്ങൾ :
നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഓർമ്മയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും. കിഡ്നി - മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് ഔഷധമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നു. സുഖമുള്ള ഉറക്കം ലഭിക്കാനുള്ള മാർഗം.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിത്യവും കുടങ്ങൽ വെള്ളം കുടിക്കുക. ഹൃദയാരോഗ്യം സംരക്ഷിക്കും.
സന്ധിവാതം, സന്ധികളിലെ വേദന, നീര് എന്നിവ അകറ്റും. ചർമരോഗങ്ങളെ പ്രതിരോധിക്കും. അൾസർ ശമിപ്പിക്കാൻ അദ്ഭുതകരമായ കഴിവുണ്ട്. രക്തധമനികളിലെ ബ്ലോക്കു മാറാനും ഞരമ്പിനു ബലം ലഭിക്കാനും സഹായകമാണ്. ദഹനം മെച്ചപ്പെടുത്തും, ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗങ്ങൾ ശമിപ്പിക്കും.