ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന് അധികാര തുടർച്ചയുണ്ടാകുമോ എന്ന് ഇന്നറിയാം. 21 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ ആം ആദ്മി പാർട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. 9 മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാൽ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ൽ 70ൽ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിംഗ്.
LIVE UPDATES.....
#അരവിന്ദ് കേജ്‌രിവാളിന്റെ ലീഡ് പതിനായിരത്തിലേക്ക്.
# ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ ആം ആദ്മി പാർട്ടി മുന്നിൽ
#ആം ആദ്മി 56
ബി.ജെ.പി 14
#ആം ആദ്മിയും ബി.ജെ.പിയും തമ്മിൽ 14 ശതമാനം വോട്ട് വ്യത്യാസം
#പത്ത് സീറ്റുകളിൽ ബി.ജെ.പിയും ആം ആദ്മിയും ഇഞ്ചോടിഞ്ച്
#കോൺഗ്രസ് വോട്ട് അഞ്ച് ശതമാനത്തിലും താഴെ
#ആം ആദ്മി പാർട്ടിയുടെ ജയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ.
# ബി.ജെ.പിക്ക് സീറ്റിലും വോട്ടിലും വർദ്ധന.
# 'കോൺഗ്രസിന്റെ പരാജയം നൽകുന്നത് നല്ല സൂചനയല്ല.ബിജെപിയുടെ വർഗീയ അജണ്ടക്കെതിരായുള്ള ആം ആദ്മി പാർട്ടിയുടെ വിജയം പ്രാധാന്യമേറിയത്'-കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി
Congress MP AR Chowdhury: Everyone knew that Aam Aadmi Party will return to power for the third time. Congress's defeat will not send a good message. The victory of AAP against the Bharatiya Janata Party & its communal agenda is significant. pic.twitter.com/HD2vQhFfpn
— ANI (@ANI) February 11, 2020
#സ്‌പീക്കറും ആം ആദ്മി സ്ഥാനാർത്ഥിയുമായ രാം നിവാസ് ഗോയൽ പിന്നിൽ
#ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 1427 വോട്ടുകൾക്ക് പിന്നിൽ
# ആം ആദ്മി 57
ബി.ജെ.പി 13
#ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ലയിൽ ബി.ജെ.പി മുന്നിൽ
# എഴുപത് മണ്ഡലങ്ങളിൽ 69 മണ്ഡലങ്ങളിലെയും സൂചന പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സൂചനപ്രകാരം
ആം ആദ്മി 50
ബി.ജെ.പി 19
കോൺഗ്രസ് 0
#തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന സൂചനകൾ പ്രകാരം ആം ആദ്മി 52.1 ശതമാനം വോട്ടുകൾക്കും ബിജെപി 40.2 ശതമാനം വോട്ടുകൾക്കുമാണ് ലീഡ് ചെയ്യുന്നത്.
#ബി.ജെ.പിയും ആം ആദ്മിയും തമ്മിൽ പത്ത് ശതമാനത്തിലേറെ വോട്ട് വ്യത്യാസം.
# മോഡൽ ടൗൺ മണ്ഡലത്തിൽ ബി.ജെ.പിയുടെ കപിൽ മിശ്ര മുന്നിൽ
#പ്രതികരണം പിന്നീടെന്ന് അരവിന്ദ് കേജ്‌രിവാൾ
#ആം ആദ്മിയുടെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു.
#ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ ലീഡ്
#ആദ്യ സൂചകങ്ങളിൽ നിരാശയില്ലെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി.
Delhi BJP Chief Manoj Tiwari: Trends indicate that there is a gap between AAP-BJP, there is still time. We are hopeful. Whatever the outcome, being the State Chief I am responsible. #DelhiElectionResults pic.twitter.com/k2G7r0OGCu
— ANI (@ANI) February 11, 2020
#ഒരിടത്ത് പോലും കോൺഗ്രസിന് ലീഡില്ല.
# ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ ലീഡ് മാറിമറിയുന്നു.
# ആം ആദ്മിയുടെ ലീഡ് കുറയുന്നു.
ആം ആദ്മി 51
ബി.ജെ.പി 19
കോൺഗ്രസ് 0
# ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ വോട്ട് വിഹിതത്തിൽ ആറ് ശതമാനത്തിന്റെ വ്യത്യാസമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്
# ഒരിടത്ത് പോലും ലീഡില്ലാതെ കോൺഗ്രസ്
# ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ ലീഡ്
# ഡൽഹിയിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു
# കൽക്കാജി മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ അദിഷി മെർലേന പിന്നിലേക്ക്. ഇവിടെ ബിജെപി സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്. മലയാളികൾക്ക് സ്വാധീനമുള്ള മണ്ഡലമാണിത്.
Delhi: Aam Aadmi Party candidate from Rajinder Nagar Raghav Chadha at a counting center in Gole Market. #DelhiElectionResults pic.twitter.com/bI3k1eKhob
— ANI (@ANI) February 11, 2020
# ഡൽഹിയിലെ ആം ആദ്മി പാർട്ടി ഓഫീസിൽ പ്രവർത്തർ ആഹ്ലാദ പ്രകടനം തുടങ്ങി. കെജ്‌രിവാൾ നേരത്തെ തന്നെ പാർട്ടി ഓഫീസിലെത്തിയിരുന്നു
ആം ആദ്മി പാർട്ടി 53
ബി.ജെ.പി 17
കോൺഗ്രസ് 0
# ഷഹീൻബാഗ് ഉൾപ്പെട്ട ഓഖലയിൽ ആം ആദ്മി മുന്നിൽ
# ബല്ലിമാരനിൽ കോൺഗ്രസിന് ലീഡ്
Delhi: Counting of votes underway, visuals from a counting centre in Shastri Park. #DelhiResults pic.twitter.com/62um69VNkl
— ANI (@ANI) February 11, 2020
Sanjay Singh, AAP MP on early trends: Wait for the final result, we are going to register a massive win. #DelhiResults pic.twitter.com/XUHwuKbquC
— ANI (@ANI) February 11, 2020
# എല്ലാ മേഖലകളിലും ആം ആദ്മി തേരോട്ടം.
# ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ ലീഡ്
# കേജ്രിവാളും സിസോദിയയും മുന്നിൽ
#ആദ്യഫലസൂചനകൾ: എഎപി 56, ബിജെപി 14, കോൺഗ്രസ് 0
#DelhiElections: Delhi Deputy CM and Aam Aadmi Party candidate from Patparganj assembly constituency Manish Sisodia and Bharatiya Janata Party candidate Ravi Negi at Akshardham counting centre pic.twitter.com/VAlUKxWMQj
— ANI (@ANI) February 11, 2020
# ഉപമുഖ്യമന്ത്രിയും പത്‌പർഗഞ്ചിലെ സ്ഥാനാർഥിയുമായ മനീഷ് സിസോദിയ, ബിജെപി സ്ഥാനാർഥി രവി നേഗി എന്നിവർ അക്ഷർധാമിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ.
# 50ൽ അധികം സീറ്റിൽ ലീഡുമായി ആം ആദ്മി മുന്നേറ്റം
# കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഡൽഹിയിൽ ബി.ജെ.പി നില മെച്ചപ്പെടുത്തുന്നു. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളിൽ മാത്രമായിരുന്നു പാർട്ടി വിജയിച്ചത്.
ആം ആദ്മി പാർട്ടി 50
ബി.ജെ.പി 14
#DelhiElections: Counting of votes underway at Gole market counting centre pic.twitter.com/oCSuEHVLZL
— ANI (@ANI) February 11, 2020
# ഈസ്റ്റ് ഡൽയിൽ ആം ആദ്മി പടയോട്ടം ഇവിടെ അഞ്ച് സീറ്റുകളിലും ആം ആദ്മി മുന്നിൽ. ഒരു സീറ്റിൽ മാത്രം ബിജെപി ലീഡ് ചെയ്യുന്നു.
# ന്യൂഡൽഹി മണ്ഡലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുന്നിൽ
# ചിത്രത്തിൽ പോലുമില്ലാതെ കോൺഗ്രസ്, നില മെച്ചപ്പെടുത്തി ബി.ജെ.പി
# പോസ്റ്റൽ വോട്ടിൽ ആം ആദ്മിക്ക് മുന്നേറ്റം
# പട്പട് ഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുമ്പിൽ.
# ആദ്യഫലസൂചനകൾ: എഎപി 38, ബിജെപി 11, കോൺഗ്രസ് 0