മലയാളസിനിമയുടെ ദുഖപുത്രി അല്ല താനെന്ന് നടി ശാരദ. അതെല്ലാം ചുമ്മാ അഭിനയം മാത്രമാണെന്നും ഷോട്ട് കഴിഞ്ഞാൽ കളി...ചിരി..അതാണ് ശാരദയെന്നും മലയാള സിനിമയുടെ മഹാനടി പറഞ്ഞു. ഒരു അവാർഡ് നിശയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ശാരദ ഇക്കാര്യം വ്യക്തമാക്കിയത്.
അന്നത്തെയും ഇന്നത്തെയും സൂപ്പർ സ്‌റ്റാറുകൾക്കൊപ്പം അഭിനയിച്ചെങ്കിലും മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ കഴിയാത്തതിൽ വളരെ ദുഖമുണ്ടെന്നും ശാരദ പറഞ്ഞു. 'രാപ്പകലിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. പക്ഷേ മോഹൻലാൽജിക്കൊപ്പം മാത്രം ഇതുവരെ അഭിനയിക്കാനായില്ല'- ശാരദയുടെ വാക്കുകൾ.