പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബി.എസ്.എൻ.എൽ. കൊൽക്കത്തയിലെ വരിക്കാർക്ക് മാത്രമാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 96 രൂപ, 236 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ്. ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനാണ് പുതിയ പ്ലാനുകൾ ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുള്ളത്.
രണ്ട് പുതിയ ബി.എസ്.എൻ.എൽ പ്രീപെയ്ഡ് പ്ലാനുകളും ( 96 രൂപ, 236 രൂപ) പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 96 പ്ലാനിന് 28 ദിവസത്തെ കാലാവധിയും 235 പ്ലാനിന് 84 ദിവസത്തെ കാലാവധിയുമാണ്. മറ്റു ടെലികോം കമ്പനികളേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എസ്.ടി.വി 96 പ്രീപെയ്ഡ് പ്ലാനിൽ 280 ജിബിയുടെ ഡേറ്റ ലഭിക്കും. 236 രൂപ പ്ലാനിൽ 840 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ടെലികോം ടോക്ക് വെബ്സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച്, ബി.എസ്.എൻ.എൽ 4ജി സേവനം ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുള്ളൂ.