china

ബീജിംഗ്: ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണയ്ക്കെതിരെ ഇപ്പോഴും മുൻകരുതൽ സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ,​ കൊ​റോ​ണ​ ​വൈ​റ​സ് ​ബാ​ധ​യെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ചൈ​ന​ ​മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണോ​? കൊ​റോ​ണ​ ​വൈ​റ​സി​നെ​ ​ത​ട​യാ​ൻ​ ​എ​ല്ലാ​ ​മു​ൻ​ക​രു​ത​ലും​ ​പ്ര​തി​രോ​ധ​വും​ ​എ​ടു​ത്തു​വെ​ന്ന് ​പ​റ​യു​മ്പോ​ഴും​ ​അ​തു​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​മാ​യ​ ​വാ​ർ​ത്ത​ക​ളൊ​ന്നും​ ​ചൈ​ന​യി​ൽ​ ​നി​ന്ന് ​പു​റ​ത്തു​വ​രു​ന്നി​ല്ല.​ ​ചൈനയ്ക്കുപുറത്തും വൈറസ് വ്യാപകമായി വർദ്ധിച്ചതാണ് ആശങ്കവർധിക്കാൻ കാരണം. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്നാണ് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് അഭിപ്രായപ്പെട്ടത്.

പൊ​തു​വേ​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ ​മി​ടു​ക്ക് ​കാ​ട്ടാ​റു​ള്ള​ ​ചൈ​ന​ ​ഇ​ക്കാ​ര്യ​ത്തി​ലും​ ​വ​സ്തു​ത​ക​ൾ​ ​മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണോ? എ​വി​ടെ​ ​നി​ന്നാ​ണ് ​കൊ​റോ​ണ​ ​ബാ​ധ​യു​ടെ​ ​ഉ​ത്ഭ​വം​ ​എ​ന്ന​കാ​ര്യം​പോ​ലും​ ​ഇ​തു​വ​രെ​ ​ചൈ​ന​വി​ട്ട് ​പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.​ ​ഇ​പ്പോ​ൾ​ ​വ​രു​ന്ന​തെ​ല്ലാം​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​മാ​ത്രം.​ അത് ​നി​ഷേ​ധി​ക്കാ​നോ,​ ​സ​മ്മ​തി​ക്കാ​നോ​ ​ചൈ​ന​ ​ത​യാ​റാ​യി​ട്ടു​മി​ല്ല.​ ​കൊ​റോ​ണ​ ​വൈ​റ​സ് ​ലാ​ബി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ചാ​ടി​യ​ ​ജൈ​വാ​യു​ധ​മാ​ണെ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​അ​ഭ്യൂ​ഹ​ങ്ങ​ളും​ ​അ​തി​നി​ടെ​യു​ണ്ടാ​യിരുന്നു.​ ​എ​ന്നി​ട്ടും​ ​പ​ക്ഷേ,​ ​അ​തി​നൊ​ന്നും​ ​ഒ​രു​ ​സ്ഥി​രീ​ക​ര​ണം​ ​ഇ​തു​വ​രെ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.

അതിനിടെ കൊറോണ ബാധയെതുടർന്ന് ചൈനയിൽ മരണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോംഗിലും ഫിലിപ്പൈൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ചൈനയിൽ ആകെ 1011 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ 42,300 ആയി. 400 പേർക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്റ് ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു. രോഗഭീതി ആഗോള വിപണിയിൽ എണ്ണ, ഊർജ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടാകുന്നതായാണ് റിപ്പോർട്ട്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് യു.എ.ഇയിൽ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർ ചൈനയിലെ വുഹാനിൽ നിന്ന് യു.എ.ഇയിൽ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇവരുടെ ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂർണമായും സുഖം പ്രാപിച്ചതായും തുടർന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.