aravind-kejariwal

ന്യൂഡൽഹി: എതിരാളികളെ നിഷ്‌പ്രഭരാക്കിയ

'മുഖ്യമന്ത്രി കിരായേദാർ ബിജ്‌ലി യോജ്‌ന' പദ്ധതി വഴിയാണ് ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമാക്കിയത്. 200 യൂണിറ്റിന് മുകളിലെ ഉപഭോഗത്തിന് സബ്‌സിഡികളും പ്രഖ്യാപിച്ചതിലൂടെ ജനങ്ങളുടെ കൈയടി നേടാനും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും കഴിഞ്ഞെന്ന് ആംആദ്‌മി പാർട്ടി അവകാശപ്പെടുന്നു.

 200 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗം പൂർണമായും സൗജന്യം

 14 ലക്ഷം ഉപഭോക്‌താക്കൾക്ക് പൂജ്യം ബിൽ, ആകെ ഡൽഹിയിലെ വൈദ്യുതി ഉപഭോക്താക്കൾ 48 ലക്ഷം

 201-400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡി

വിവിധ സ്ളാബുകളിൽ വൈദ്യുതി ബില്ലിൽ വന്ന മാറ്റം ഇങ്ങനെ:

ഒരു കിലോ വാട്ട് ലോഡ്: 50 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 128രൂപ: ബില്ലിൽ വരുന്നത് പൂജ്യം

 ഒരു കിലോവാട്ട് ലോഡ്: 100 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 211രൂപ: ബില്ലിൽ വരുന്നത് പൂജ്യം

 ഒരു കിലോവാട്ട് ലോഡ്: 200 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 477രൂപ: ബില്ലിൽ വരുന്നത് പൂജ്യം

 2 കിലോവാട്ട് ലോഡ്: 200 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 622 രൂപ: ബില്ലിൽ വരുന്നത് പൂജ്യം

 2 കിലോവാട്ട് ലോഡ്: 250 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 797 രൂപ: ബില്ലിൽ വരുന്നത് 252 രൂപ

 2 കിലോവാട്ട് ലോഡ്: 300 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 971 രൂപ: ബില്ലിൽ വരുന്നത് 526രൂപ

 2 കിലോവാട്ട് ലോഡ്: 350 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 1145 രൂപ: ബില്ലിൽ വരുന്നത് 801രൂപ

 5 കിലോവാട്ട് ലോഡ്: 600 യൂണിറ്റ്, ഉപഭോഗമനുസരിച്ചുള്ള തുക 4228 രൂപ: ബില്ലിൽ വരുന്നത് 3705രൂപ


ചികിത്സയും മരുന്നും സൗജന്യം

ന്യൂഡൽഹി: വീട്ടിൽ നിന്ന് കാലെടുത്ത് വച്ചാലെത്തുന്ന ദൂരത്തിൽ ഡോക്‌ടർ. പൊതു രോഗങ്ങൾക്ക് ചികിത്സയും മരുന്നും സൗജന്യം.ആംആദ്‌മി പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കാര്യങ്ങ ഡൽഹിയിലെ മൊഹല്ലാ ക്ളിനിക്കുകളാണിവ.

സർക്കാർ ആശുപത്രികളിലെ ശ്വാസംമുട്ടിക്കുന്ന തിരക്കിലും സ്വകാര്യ ആശുപത്രികളിലെ കൊല്ലുന്ന ഫീസിലും ചികിത്സാപ്പേടി അനുഭവിച്ചിരുന്ന ഡൽഹിക്കാർക്ക് പുതിയ അനുഭവമായി മൊഹല്ലാ ക്ളിനിക്കുകൾ മാറി.

1000 മൊഹല്ലാ ക്ളിനിക്കുകൾ

സ്ഥാപിക്കാൻ ചെലവായത് 200കോടി

10,000-15,000 ജനങ്ങൾക്ക് ഒരു മൊഹല്ലാ ക്ളിനിക്ക്

ഒാരോ അഞ്ചു കിലോമീറ്ററിലും ഒരു ക്ളിനിക്ക്

70-100 രോഗികൾ ഒരു ക്ളിനിക്കിൽ ഒരു ദിവസം എത്തുന്നു

212 സൗജന്യ പരിശോധനകൾ

109 സൗജന്യ മരുന്നുകൾ

6 മണിക്കൂർ പ്രവർത്തനം: തിങ്കൾ മുതൽ ശനിവരെ രാവിലെ 8-ഉച്ചയ്‌ക്ക് 2മണിവരെ

ഒരു ക്ളിനിക്കിൽ ഒരു ഡോക്‌ടർ, ഒരു നഴ്സ്, ഒരു ഫാർമസിസ്‌റ്റ്, ഒരു ഓഫീസ് അസിസ്റ്റന്റ്

50-70 കോടി മൊഹല്ലാ ക്ളിനിക്കുകളുടെ പ്രതിമാസ നടത്തിപ്പ് ചെലവ്

375 കോടി: 2019-20 ബഡ്‌ജറ്റിൽ മൊഹല്ലാ ക്ളിനിക്കിനായി ഡൽഹി സർക്കാർ വകയിരുത്തിയത്

8400 കോടി: ആരോഗ്യ മേഖലയ്‌ക്ക് വകയിരുത്തിയത്(60,000 കോടി ബഡ്‌ജറ്റിന്റെ 14%)

 300 ഡൽഹിയിൽ സ്വകാര്യ ക്ളിനിക്കിലെ കുറഞ്ഞ ഫീസ് (മരുന്നിന്റെ ചെലവ് പുറമെ,ആശുപത്രികളിൽ ഫീസ് കൂടും)

ചികിത്സിക്കുന്ന രോഗങ്ങൾ: പനി, വയറിളക്കം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, തൈറോയ്‌ഡ്, മുറിവിനും പൊള്ളലിനും പ്രഥമ ശുശ്രൂഷ,

ചികിസ്‌താരീതി: പ്രാഥമിക പരിശോധനയ്‌ക്കു ശേഷം മരുന്നുകൾ നൽകും. വിശദ പരിശോധന ആവശ്യമെങ്കിൽ ഡൽഹി എയിംസ്, സഫ്ദർജംഗ് ആശുപത്രികളിലേക്ക് റഫർ ചെയ്യും. രോഗിക്ക് എത്ര തവണ വേണമെങ്കിലും ക്ളിനിക്കുകളുടെ സേവനം ലഭ്യം.

 ഡൽഹി മാതൃകയിൽ ക്ളിനിക്കുകൾ ആരംഭിച്ച സംസ്ഥാനങ്ങൾ:തെലങ്കാന, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ജമ്മുകാശ്‌മീർ, മഹാരാഷ്‌‌ട്ര

CORR

20,000 ലിറ്റർ വരെ കുടിവെള്ളം സൗജന്യം
Parent News NDLH0005534

മാലിന്യം നിറഞ്ഞ യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡൽഹിയിൽ കുടിവെള്ളം എന്നും കിട്ടാക്കനിയാണ്. ആവശ്യത്തിന് മഴയില്ലാത്ത ഡൽഹിക്ക് വെള്ളം നൽകുന്നത് ഹരിയാനയാണ്. വെള്ളത്തിന്റെ ഈ രാഷ്‌ട്രീയം കണ്ടറിഞ്ഞാണ് 20,000 ലിറ്റർ വരെയുള്ള കുടിവെള്ള ഉപഭോഗം 2014 ജനുവരി ഒന്നുമുതൽ സൗജന്യമാക്കാൻ മുഖ്യമന്ത്രി കേജ്‌രിവാൾ തീരുമാനിച്ചത്.

20,000 ലിറ്റർ വരെ സൗജന്യം.

 5.3 ലക്ഷം ഉപഭോക്താക്കൾക്ക് നേട്ടം

 സൗജന്യ സ്ളാബിൽ ഉൾപ്പെടാൻ ജനങ്ങൾ കുടിവെള്ള ഉപഭോഗം നിയന്ത്രിച്ചെന്ന് കണക്കുകൾ

 52 ശതമാനം ജനങ്ങൾ ഡൽഹി ജൽ ബോർഡ് മീറ്ററുകൾ വഴി ജലം ഉപയോഗിക്കാൻ തുടങ്ങി.

 400 കോടി സൗജന്യ കുടിവെള്ള വിതരണത്തിന് ഡൽഹി ബഡ്‌ജറ്റിലെ വിഹിതം

 1.35 ലക്ഷം ഉപഭോക്‌താക്കളുടെ 2019 മാർച്ച് വരെയുള്ള കുടിവെള്ള ബിൽ കുടിശ്ശിക 2019 ആഗസ്‌റ്റിൽ എഴുതി തള്ളി

സൗജന്യം ഇല്ലായിരുന്നെങ്കിൽ 20,000 ലിറ്ററർ വരെയുള്ള ഉപയോഗത്തിന് നൽകേണ്ടി വരുന്നത്

1000 ലിറ്ററിന് 5.27 രൂപയും 146.41 രൂപ സർവ്വീസ് ചാർജ്ജും:

 20,000-30,000 ലിറ്റർ വരെ: 1000 ലിറ്ററിന് 26.36 രൂപയും 219.62 രൂപ സർവ്വീസ് ചാർജ്ജും

 30,000 ലിറ്ററിന് മുകളിൽ: 1000 ലിറ്ററിന് 43.93 രൂപയും 292.82 രൂപ സർവ്വീസ് ചാർജ്ജും

CORR